Connect with us

Gulf

കെട്ടിടങ്ങളുടെ സുരക്ഷ; ദുബൈയില്‍ സ്മാര്‍ട് സംവിധാനം

Published

|

Last Updated

ദുബൈ: കെട്ടിട സുരക്ഷയും താമസക്കാരുടെ ആരോഗ്യവും ഉറപ്പുവരുത്താന്‍ കെട്ടിടമുടമകളെ ബന്ധിപ്പിക്കുന്ന സ്മാര്‍ട് ആശയവിനിമയ സംവിധാനം തയ്യാറായതായി ദുബൈ നഗരസഭാ ഡയറക്ടര്‍ എന്‍ജി. റിദാ സല്‍മാന്‍ അറിയിച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. കെട്ടിടം നേരിട്ട് പരിശോധിക്കാതെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് കെട്ടിടത്തിന്റെ ഉറപ്പും താമസക്കാരുടെ ആരോഗ്യവും മനസിലാക്കാനാകും. മുമ്പത്തെ പരിശോധനാ റിപ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ചാണ് വിലയിരുത്തല്‍ നടത്തുക.

സ്മാര്‍ട് സംവിധാനം വഴി കെട്ടിട ഉടമയെ കെട്ടിടത്തിന്റെ അവസ്ഥ ധരിപ്പിക്കാം. ജലവിതരണത്തിന്റെയും എയര്‍ കൂളിംഗിന്റെയും സ്വിമ്മിംഗ് പൂളുണ്ടെങ്കില്‍ അതിന്റെയും മറ്റും വിവരങ്ങള്‍ കൃത്യമായി കൈമാറാനാകും. പൊതുജനങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഒന്നും കെട്ടിടത്തില്‍ പാടില്ലെന്ന് ഉടമകളെ ബോധ്യപ്പെടുത്താന്‍ കഴിയും. മലിനീകരണം കുറക്കാന്‍ പുതിയ സംവിധാനം ഉപകരിക്കുമെന്നും റിദാ സല്‍മാന്‍ അറിയിച്ചു

 

---- facebook comment plugin here -----

Latest