ഹജ്ജ് ചര്‍ച്ചക്കായി ഇറാന്‍ പ്രതിനിധികള്‍ റിയാദിലെത്തും

Posted on: February 21, 2017 8:39 pm | Last updated: February 21, 2017 at 8:39 pm

ദമ്മാം: ഹജ്ജ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇറാന്‍ പ്രതിനിധികള്‍ റിയദിലെത്തുന്നു. സഊദിയുടെ ഔദ്യോഗിക ക്ഷണപ്രകാരമാണ് ചര്‍ച്ചക്ക് പോകുന്നതെന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രാലയ വാക്താവ് ബഹ്‌റം ഗസീമി വാര്‍ത്താ സമ്മേളനത്തില്‍ അറിച്ചതായി മെഹ്ര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടു രാജ്യങ്ങളും നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇറാന്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു.

രാഷ്ട്രീയ ഒത്തു കൂടലും മുദ്രാവാക്യം വിളിയും അനുവദിക്കാത്ത പശ്ചാതലത്തിലാണ് കഴിഞ്ഞ വര്‍ഷം ഇറാന്‍ ഹജ്ജ് കരാറില്‍ ഒപ്പ് വെക്കാതിരുന്നത്. ചര്‍ച്ച വിജയിച്ചാല്‍ 60,000 പേരുടെയെങ്കിലും തടസ്സപ്പെടുത്തിയ ഹജ്ജ് ദൗത്യം ഈ വര്‍ഷം പുനരാരംഭിക്കുമെന്ന് പ്രത്യാശിക്കാം. 2015 ല്‍ കൂട്ടത്തിരക്ക് കാരണം തീര്‍ത്ഥാടകര്‍ മരിക്കാനിടയായ സംഭവം ഇറാന്‍ ഉന്നത നേതാവ് ആയത്തുല്ല ഖുമൈനി വിമര്‍ശിച്ചിരുന്നു. ഹജ്ജ് കര്‍മ്മത്തിന്റെ കാര്‍മ്മികത്വം സഊദിക്ക് മാത്രമായിരിക്കരുതെന്നും അദ്ദേഹം വാദിച്ചു. ഹജ്ജും കര്‍മ്മങ്ങളും രാഷ്ട്രീയവല്‍കരിക്കുന്ന ഇറാന്‍ നിലപാടിനെതിരെ സഊദി അറേബ്യയും ശക്തമായി രംഗത്ത് വന്നിരുന്നു. ഇറാന്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നുവെന്നതാണ് റിയാദ് സന്ദര്‍ശനത്തിലൂടെ വ്യക്തമാകുന്നത്. കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിക്കുക, ആശ്യമായത്ര സൗകര്യവും ഒരുക്കങ്ങളും സംവിധാനിക്കുക എന്ന ഉപാധിയോടെ അഭ്യന്തര വിദേശ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ സല്‍മാന്‍ രാജാവ് നേരത്തെ അംഗീകാരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ കക്കാതിരുന്നറ്റ് ഇറാനുള്‍പ്പെടെ 80 മുസ്‌ളിം രാജ്യങ്ങള്‍ക്ക് ഹജ്ജ് ഒരുക്കങ്ങള്‍ക്കും ചര്‍ച്ചക്കും വേണ്ടിയുള്ള ക്ഷണം നടത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.