ഹജ്ജ് ; കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ബന്ധപ്പെടണം

Posted on: February 21, 2017 8:48 pm | Last updated: February 21, 2017 at 8:34 pm

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റിയുടെ കിഴില്‍ ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പിച്ച അപാകതകളില്ലാത്ത അപേക്ഷകള്‍ക്കുള്ള കവര്‍ നമ്പര്‍ എസ് എം എസ് ആയോ തപാല്‍ വഴിയോ അയച്ചിട്ടുണ്ട്.

കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ പണമടച്ചതിന്റെ റസീപ്റ്റ്,അപേക്ഷയുടെയും മറ്റു രേഖകളുടെയും കോപ്പി സഹിതം ഈ മാസം 28നകം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. ശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കുന്നതല്ല. keralahajcommittee.org എന്ന വെബ് സൈറ്റില്‍ നിന്നും കവര്‍ നമ്പര്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്. 0483 2710717