Connect with us

Gulf

ഭക്ഷ്യനിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി ജിദ്ദ മുനിസിപ്പാലിറ്റി

Published

|

Last Updated

ദമ്മാം: ഭക്ഷ്യനിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി ജിദ്ദ മുനിസിപ്പാലിറ്റി. ഹോട്ടലുകള്‍ റെസ്‌റ്റോറന്റുകള്‍ തുടങ്ങിയ ഭക്ഷണ ശാലകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് കീസുകളും കണ്ടയിനറുകളും ആരോഗ്യപ്രശനങ്ങള്‍ക്ക് ഇടവെക്കും എന്ന അടിസ്ഥാനത്തിലാണ് നിയമം കര്‍ശനമാക്കുന്നത്.

ഇതനുസരിച്ച് ഭക്ഷ്യ ഷോപ്പുകളുക്കും റെസ്‌റ്റോറന്റുകള്‍ക്കും ബാക്കെറികള്‍ക്കും മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ അപ്പോള്‍ തന്നെ പിഴ ഈടാക്കുകയും കട അടപ്പിക്കുകയും ചെയ്യുമെന്ന് മുനിസിപ്പാലിറ്റി പറഞ്ഞു. ഫെബ്രിവരി 28 ആണ് ഇതിനുള്ള അവസാന സമയം അനുവദിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഈ നിയമം പാലിക്കാത്ത നിരവധി ഷോപ്പുകളും റെസ്‌റ്റോറന്റുകളും അടപ്പിച്ചു കഴിഞ്ഞെന്ന് മുനിസിപ്പാലിറ്റികളുടെ അസ്സിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് നാസിര്‍ അല്‍ മതാബ് പറഞ്ഞു. ചൂടുള്ള ഭഷ്യ സാധനങ്ങള്‍ പ്‌ളാസ്റ്റിക്കില്‍ ഉപയോഗിക്കരുതെന്ന് മുനിസിപ്പാലിറ്റി സര്‍ക്കുലര്‍ മുഖേന കടയുടമകളെ അറിയിച്ചിട്ടുണ്ട്. ഓവനില്‍ നിന്ന് ബേക്കറി സാധനങ്ങള്‍ പുറത്തേക്ക് വരുന്നതിന് കണ്‍വേയര്‍ ബെല്‍റ്റും പൊതിയുന്നതിന് മുമ്പ് ചൂടാറി എന്ന് ഉറപ്പ് വരുത്തലും നിര്‍ബന്ധമാണ്. ഒരു വര്‍ഷം മുമ്പെ സ്വദേശികളുടെയും സന്ദര്‍ശകരുടേയും ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് തുടങ്ങിയ പദ്ധതിയാണിത്. ഭക്ഷ്യ നിലവാരത്തിലും സുരക്ഷയും പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് കമ്പനിയുമായി യോജിച്ച് ഇക്രിസ്റ്റല്‍ പ്രോഗ്രാം വഴിയാണ് ഈ നിയമം നടപ്പാക്കി വരുന്നത്. ഈ പദ്ധതീ ഭക്ഷ്യസുരക്ഷയിലും സേവനത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നതിന് ഭക്ഷണ ശാലകളെ സഹയിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Latest