സഊദിയില്‍ വാങ്ക് ഇഖാമത്തുകള്‍ക്കിടയിലെ സമയം കുറക്കാന്‍ ശൂറ കൗണ്‍സില്‍ ശുപാര്‍ശ

Posted on: February 21, 2017 6:40 pm | Last updated: February 21, 2017 at 6:25 pm
SHARE

ദമ്മാം: പള്ളികളില്‍ വാങ്ക് ഇഖാമത്തുകള്‍ക്കിടയിലെ സമയം അഞ്ചു മിനിറ്റ് ആക്കി കുറക്കാന്‍ സഊദി ശൂറ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. പ്രത്യേകിച്ച് മാര്‍ക്കറ്റുകളിലും മാളുകളിലുമാണിത് ബാധകമാവുക. കൗണ്‍സില്‍ മെമ്പര്‍ അത്ത അല്‍ സുബൈതി സമര്‍പ്പിച്ച നിര്‍ദ്ദേശം ഇസ്‌ലാമിക കാര്യ മന്ത്രാലയം പഠനവിധേയമാക്കും. വിവിധ ഉദ്ദേശ്യങ്ങളോടെയാണ് സമയം കുറക്കുന്നതെന്ന് അല്‍ സുബൈത്തി പറഞ്ഞു.

വാങ്ക് ഇഖാമത്തുകള്‍ക്കിടയില്‍ നിശ്ചിത സമയം എന്ന പരിഗണന ഇസ്‌ലാമിലില്ല. പരമാവധി നേരത്തെയാക്കുകയെന്നതാണ് നിയമം. സ്ഥിരമായി ജമാഅത്തില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ സൗകര്യത്തിന് നീട്ടുകയോ കുറക്കുകയോ ആവാം. നിസ്‌കാര സമയം കടകളും മാളുകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന നിബന്ധന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരുമിച്ച് പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്നതിനാണ്. ഇഖാമത്തിനു നിശ്ചിത സമയം മുമ്പ് അടച്ചിടുന്ന വാണിജ്യ സ്ഥാപനങ്ങള്‍ പൗരന്മാരുടെയും മറ്റു ഉപഭോക്താക്കളുടെയും താല്‍പര്യങ്ങള്‍ക്ക് വിഘാതമാവും വിധം ഒരു ദിവസം ഒന്നര മണിക്കൂര്‍ അടഞ്ഞു കിടക്കുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ സംബന്ധിച്ച് സമയം വളരെ പ്രധാനമാണ്. അതിനാലാണ് പുതിയ നിര്‍ദ്ദേശമെന്നും അല്‍ സുബൈതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here