സാമൂഹ്യ തിന്മകള്‍ക്കെതിരെ കൂട്ടായ ശബ്ദമുയരണം: പള്ളങ്കോട് മദനി

Posted on: February 21, 2017 6:23 pm | Last updated: February 21, 2017 at 6:13 pm

ദമ്മാം:സമൂഹത്തില്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണം അനിവാര്യമാണന്ന്! സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അഭിപ്രായപ്പെട്ടു. പവിത്രമായ വിവാഹ വേളകളെ പോലും ആഭാസമാക്കി മാറ്റുന്ന ദുഷ്പ്രവണത വര്‍ദ്ധിച്ചു വരുകയാണ്. പാശ്ചാത്യ സംസ്‌കാരത്തെ അനുകരിച്ച് ധൂര്‍ത്തിന്റെയും ആര്‍ഭാഢത്തിന്റെയും കൂത്തരങ്ങായി സമൂഹം അധ:പതിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രവണതക്ക് അറുതി വരുത്താന്‍ മത സാംസ്‌കരിക രാഷ്ട്രീയ സംഘടനകളും നേതൃത്വവും ഒന്നിച്ച് ശബ്ദിക്കണമെന്നും പള്ളങ്കോട് ആവശ്യപ്പെട്ടു. ഐ. സി. എഫ് സഅദിയ്യ ദമ്മാം കമ്മിറ്റികള്‍ ദമ്മാമില്‍ സംഘടിപ്പിച്ച ഗ്രാന്റ് ഫാമിലി മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാമിഅ സഅദിയ അറബിയ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരിക്കും എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റായ ശേഷം ആദ്യമായി ദമ്മാമില്‍ എത്തിയ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്കും സഅദിയ ദമ്മാം കമ്മിറ്റിയും ഐ.സി.എഫ്, ആര്‍.എസ് സി, കെ.സി.എഫ് തുടങ്ങിയ സംഘടനകളും വിവിധ സ്ഥാപന കമ്മിറ്റികളും ചേര്‍ന്ന് സ്വീകരണം നല്‍കി.
അല്‍ ഖസ്‌റത്തുല്‍ ഹയാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഐ.സി.എഫ് ദമ്മാം സെന്ട്രറല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അഹ്‌സനി ഉത്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ ശുകൂര്‍ തങ്ങള്‍ അല്‍ ഹൈദ്രൂസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. യൂസുഫ് സഅദി അയ്യങ്കേരി, മുഹമ്മദ് കുഞ്ഞി അമാനി, അന്‍വര്‍! കളറോഡ്, സലിം പാലചിറ, ഹമീദ് വടകര, സലിം ഓലപ്പിടിക, മുസ്തഫ മാസ്റ്റര്‍ മുക്കൂട്, അബൂബക്കര്‍ റയ്‌സ്‌കോ, മൊയ്തീന്‍ഹാജി, മുഹമ്മദ് അമാന, മുബാറക് സഅദി, അസീസ് മുസ്ലിയാര്‍, മുഹമ്മദ് സഅദി ആദൂര്‍, ഹബീബ്‌സഖാഫി, സിദ്ധീഖ് സഖാഫി ഉര്‍മി,അഹമദ് പൂച്ചക്കാട്,അബ്ദുല്‍ റഹ്മാന്‍ മദനി ഉര്ണി,ബശീര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബസിച്ചു. ഹാഫിള് അബ്ദുന്നാസര്‍ സഖാഫി ഖിറാഅത്ത് നടത്തി. സഅദിയ്യ ജന.സെക്രട്ടറി ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും മുനീര്‍ ആലംപാടി നന്ദിയും പറഞ്ഞു.