Connect with us

Gulf

പ്രവാചക നഗരി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി

Published

|

Last Updated

ദമ്മാം : 2017ലെ ഇസ്‌ലാമിക ടൂറിസത്തിന്റെ തലസ്ഥാനം” പരിപാടിക്ക് പ്രവാചക നഗരിയില്‍ പ്രൗഢോജ്വല തുടക്കം. ഒരു വര്‍ഷം നീട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ മദീനയിലെ സെന്‍ട്രല്‍ ഗാര്‍ഡനില്‍ സഊദി ടൂറിസം കമീഷന്‍ പ്രസിഡന്റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ഉദ്ഘാടനം ചെയ്തു.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കോ ഓപ്പറേഷനാണു ഇസ്ലാമിക ചരിത്രവും സംസ്‌കാരവും കുടികൊള്ളുന്ന പ്രദേശങ്ങളുടെ വികസനും പരിപോഷണവും ലക്ഷ്യമാക്കിയാണ് എല്ലാ വര്‍ഷവും ഇസ്ലാമിക ടൂറിസത്തിന്റെ തലസ്ഥാനമെന്ന പേരില്‍ വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് ഈ വര്ഷം പ്രവാചക നഗരി വേദിയാവുന്നത്.

വിശ്വാസപരമായും ചരിത്ര പരമായും ലോക മുസ്ലിംങ്ങളുടെ ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്നും അത് കൊണ്ടാണ് ഈ വര്‍ഷത്തെ ഇസ്ലാമിക ടൂറിസത്തിന്റെ തലസ്ഥാനമായി വിശുദ്ധ നഗരിയെ തിരിഞ്ഞടുത്തതെന്നും അദ്ദേഹം പറഞ്ഞു. സഊദിയിലെ പുരാതന നഗരവും മദീനത്തുന്നബി” എന്ന പേരില്‍ വിശ്രുതമായ പട്ടണവുമാണ് മദീന മുനവ്വറ കൂടാതെ മദീനയുടെ പ്രൗഢിയായി നിലനില്‍ക്കുന്ന പുരാതന ചരിത്രപ്രാധാന്യമുള്ള പള്ളികളും,ഹിജാസ് റെയില്‍വേ മ്യൂസിയം, ഉര്‍വ ഇബിന്‍ സുബൈര്‍ പാലസ്, ഖുബ സമുച്ചയവും തുടങ്ങിയവ ഭരണകൂടത്തിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യവും കൂടിയാണ്.

സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷനല്‍ ഹെറിറ്റേജിന്റെ കീഴിലാണ് പുരാതന പള്ളികളുടെയും ചരിത്ര സ്മാരകങ്ങളുടെയും,ചരിത്ര ശേഷിപ്പുകളുടേയും സംരക്ഷണവും പരിപാലനവും നവീകരണ പ്രവര്‍ത്തികളും നടത്തുന്നത്.

പരിപാടിയുടെ ദൃശ്യാവിഷ്‌കാരം അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പ്രാകശനം ചെയതു. അറബ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു

വിവിധ പരിപാടികളാണ് മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. ഉത്ഘാടനത്തോടനുബന്ധിച്ചൊരുക്കിയ കലാ സാംസ്‌കാരിക പ്രകങ്ങളും നടന്നു.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest