റിയാദ് മെട്രോ 2019ല്‍ കമ്മീഷന്‍ ചെയ്യും

Posted on: February 21, 2017 6:00 pm | Last updated: February 21, 2017 at 6:00 pm

ദമ്മാം : സൗദിതലസ്ഥാന നഗരിയില്‍ ലോകത്തിലെ ഏറ്റവും വലിയ നഗര ഗതാഗതം സംരംഭങ്ങളില്‍ ഒന്നായ റിയാദ് മെട്രോ 2019 ല്‍ ഓടിത്തുടങ്ങും ,

മെട്രോ നിലവില്‍ വരുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ‘തുരങ്ക മെട്രോ’ റിയാദിന് സ്വന്തമാകും,പാളത്തിന്റെ നിര്‍മാണം, വൈദ്യുതീകരണം,സിഗ്‌നല്‍,തുടങ്ങിയവ പ്രവര്‍ത്തികള്‍ തുരങ്കപാതകളില്‍ പൂര്‍ത്തിയയായി വരികയാണ്

176 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് മെട്രോക്കുള്ളത് കൂടാതെ 85 സ്‌റ്റേഷനുകളും , ആറു വരി പാതകളും , മെട്രോയുടെ ഭാഗമായി ബസ്സ് സര്‍വീസുകളും ഉണ്ടാവും

പരീക്ഷണ ഓട്ടത്തിന് ശേഷമാണ് വിദേശത്ത് നിര്‍മിക്കുന്ന മെട്രോ ബോഗികള്‍ റിയാദിലെത്തിക്കുക. നിലവിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനും , വിഷന്‍ 2030ന്റെ പൂര്‍ത്തീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുവാനും റിയാദ് മെട്രോയ്ക്ക് കഴിയും