പി.സി.ജോര്‍ജ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

Posted on: February 21, 2017 2:05 pm | Last updated: February 21, 2017 at 8:02 pm

തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നിയമസഭയ്ക്ക് മുന്നിലായിരുന്നു പ്രഖ്യാപനം. കേരള ജനപക്ഷം എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

78 അംഗ പ്രാഥമിക കമ്മിറ്റിയെയും ജോര്‍ജ് പ്രഖ്യാപിച്ചു. തന്റെ പുതിയ പാര്‍ട്ടിക്ക് ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടണിലും കമ്മിറ്റികളുണ്ടാകുമെന്നും അഴിമതിക്കെതിരായ പോരാട്ടമായിരിക്കും പുതിയ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ജോര്‍ജ് പ്രഖ്യാപിച്ചു.