പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാര്‍ച്ച് മൂന്നിലേക്ക് മാറ്റി

Posted on: February 21, 2017 11:52 am | Last updated: February 21, 2017 at 7:27 pm
SHARE

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ മാര്‍ച്ച് മൂന്നിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് പള്‍സര്‍ സുനിയും കൂട്ടുപ്രതികളും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുഖ്യ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍, തലശ്ശേരി സ്വദേശി വിപി വിജേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. നിരപരാധിയായ തങ്ങളെ അനാവശ്യമായി കേസില്‍പെടുത്തിയതാണെന്നും സംഭവത്തില്‍ പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹരജി നല്‍കിയിരുന്നത്.

എറണാകുളം തമ്മനം സ്വദേശി മണികണ്ഠനും മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നുവെങ്കിലും പാലക്കാട് നിന്നും ഇയാള്‍ പിടിയിലായിരുന്നു. സുനിയാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് മണികണ്ഠന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഒരു ‘വര്‍ക്ക്’ ഉണ്ടെന്ന് പറഞ്ഞാണ് തന്നെ വിളിച്ചത്. വണ്ടിയില്‍ കയറിയപ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോകാനാണെന്ന് മനസിലായതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here