Connect with us

Kerala

കുന്നംകുളത്ത് മധ്യവയസ്‌കന്‍ ഭാര്യയെ വെട്ടിക്കൊന്നു

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് മധ്യവയസ്‌കന്‍ ഭാര്യയെ വെട്ടിക്കൊന്നു. ആയിക്കല്‍ പനങ്ങാട് വീട്ടില്‍ പ്രതീഷ് (48) ആണ് ഭാര്യ നിഷയെ (33) വെട്ടിക്കൊലപ്പെടുത്തിയത്. പ്രതീഷ് പോലീസില്‍ കീഴടങ്ങി. പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചാണ് പ്രതീഷ് ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ ഇവരുടെ 13 വയസായ മകളും പ്രതീഷിന്റെ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു.

ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സൗദിയിലുണ്ടായിരുന്ന പ്രതീഷ് മൂന്ന് മാസം മൂമ്പാണ് നാട്ടിലെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതീഷ് തന്നെയാണ് പോലീസിനെ വിളിച്ചത്. കുന്ദംകുളം എസ്‌ഐ ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.