ജയില്‍മാറ്റം ആവശ്യപ്പെട്ട് ശശികല

Posted on: February 21, 2017 12:47 am | Last updated: February 21, 2017 at 12:47 am

ബെംഗളൂരു: ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കി. അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ജയില്‍ മാറ്റത്തിന് ശശികല എഴുതി തയ്യാറാക്കിയ ഹരജി സമര്‍പ്പിച്ചത്. കത്ത് പരിഗണിച്ച പരപ്പന അഗ്രഹാര ജയില്‍ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് ചെന്നൈ ജയില്‍ അധികൃതരുമായി ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ശശികലയെ ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ പരമാവധി ശ്രമിക്കുമെണ് പറഞ്ഞിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസസില്‍ 10 കോടി രൂപ പിഴയും നാല് വര്‍ഷം തടവുമാണ് ശശികലക്ക് സുപ്രീം കോടതി വിധിച്ചത്.

അടുത്ത സെല്ലില്‍
‘സയനൈഡ് മല്ലിക’

ബെംഗളൂരു: ജയിലില്‍ ശശികലയുടെ തൊട്ടടുത്ത സെല്ലില്‍ കൊടുംകുറ്റവാളി സയനൈഡ് മല്ലികയാണുള്ളത്. ജയിലിലെത്തിയപ്പോള്‍ ശശികലയുമായി സംസാരിക്കാന്‍ മല്ലിക ശ്രമിച്ചെങ്കിലും നടന്നില്ല. സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് 2014 സെപ്തംബര്‍ 27ന് പരപ്പന അഗ്രഹാര ജയിലിലെത്തിയപ്പോള്‍ ജയലളിതയെയും കാണാന്‍ മല്ലിക ശ്രമിച്ചിരുന്നു. 46കാരിയായ ജയമ്മ എന്ന സയനൈഡ് മല്ലിക ഏഴ് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.