Connect with us

Kerala

ഫള്‌ലുല്‍ ഹഖ് ഖൈറാബാദി അവാര്‍ഡ് കാന്തപുരത്തിന്

Published

|

Last Updated

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് അല്ലാമാ ഫള്‌ലുല്‍ ഹഖ് ഖൈറാബാദി ഫൗണ്ടേഷന്‍ പ്രഥമ അവാര്‍ഡ്. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തര്‍ദേശീയ മാതൃക അവതരിപ്പിക്കുകയും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ചാലകശക്തിയായി വര്‍ത്തിച്ച അല്ലാമാ ഫള്‌ലുല്‍ ഹഖ് ഖൈറാബാദി ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ പണ്ഡിതനായിരുന്നു. അദ്ദേഹം രചിച്ച അത്തൗറത്തുല്‍ ഹിന്ദിയ്യ, ഖസീദത്തുല്‍ ഹിന്ദിയ്യ എന്നീ കവിതകള്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിന് പ്രചോദനം പകര്‍ന്നു. നാളെ പോര്‍ട്ട് ബ്ലെയറില്‍ നടക്കുന്ന എസ് വൈ എസ് അന്തമാന്‍ ചാപ്റ്ററിന്റെ 55ാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രശസ്തി പത്രവും 1,111,11 രൂപയുമടങ്ങുന്ന അവാര്‍ഡ് കാന്തപുരത്തിന് സമ്മാനിക്കും.

ഹാജി ബിസ്മി മുഹമ്മദ് യൂനുസ് ബ്രൂണൈ, സഫറുല്ല ബര്‍മാനി ബ്രൂണൈ, സയ്യിദ് സല്‍മാന്‍ ചിശ്തി അജ്മീര്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, മൗലാനാ ശാഹുല്‍ ഹമീദ് ഖാദിരി ഡല്‍ഹി, ഡോ. ഹസൈനാര്‍ അസ്ഹരി അന്തമാന്‍, ഡോ. അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശോല, മൗലാനാ സലീം സിറാജ് ചെന്നൈ, മന്‍സൂര്‍ ഹാജി ചെന്നൈ, മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സംബന്ധിക്കും.

Latest