Connect with us

National

ആറായിരം രൂപ ആദ്യ ഗര്‍ഭിണികള്‍ക്ക് മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ച ധനസഹായം പരിമിതപ്പെടുത്തി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലത്തിന്റെ പുതിയ ഉത്തരവ്. രാജ്യത്തെ ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, പദ്ധതി പ്രഖ്യാപിച്ച് രണ്ട് മാസം തികയുന്നതിന് മുമ്പാണ് പദ്ധതിയില്‍ തിരുത്തല്‍ ഉത്തരവുമായി വനിതാ ശിശുക്ഷേമ മന്ത്രാലയം രംഗത്തെത്തിയത്. ഉത്തരവ് പ്രകാരം ആദ്യ പ്രസവം നടത്തുന്നവര്‍ക്ക് മാത്രമാണ് ഈ പദ്ധതി പ്രകാരം പണം ലഭിക്കുകയെന്നാണ് സര്‍ക്കാറിന്റെ നിലപാട്.

നേരത്തെ പദ്ധതിയില്‍ നിബന്ധനകള്‍ ഒന്നും തന്നെ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നില്ല. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ധനസഹായം ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്ന തുകയിലെ അപര്യാപ്തതയാണ് പദ്ധതി വെട്ടിചുരുക്കുന്നതിന് സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.

Latest