എല്‍ഡിസി ഒരുക്കം: ബിഹുവിന്റെ നാട്; കര്‍ണാവതിയുടെ പുതുപേര്‌

Posted on: February 20, 2017 8:06 pm | Last updated: February 20, 2017 at 8:11 pm
SHARE

അസാം

തലസ്ഥാനം: ദിസ്പൂര്‍
പഴയ പേര്: കാമരൂപ

ഇന്ത്യയുടെ തേയില തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
4-അസാമിന്റെ ദു:ഖം എന്നറിയപ്പെടുന്ന നദിയാണ് ബ്രഹ്മപുത്ര(തിബറ്റില്‍ സാങ്‌പോ എന്നറിയപ്പെടുന്നു)
5-കൈതച്ചക്ക ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് അസാം
6-നാല് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള ഗുവാഹത്തി ഹൈക്കോടതി അസാമിലാണ്
7-ചുവന്ന നദിയുടെ നാട് എന്നറിയപ്പെടുന്നത് ഗുവാഹത്തിയാണ്
8-കാസിരംഗ(കാണ്ടാമൃഗം), മാനസ്(കടുവ) എന്നീ ദേശീയ ഉദ്യാനങ്ങള്‍ സ്ഥിതി ചെയ്യുന്നത് അസാമിലാണ്
9-ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി അസാമിലാണ്
10-സാത്രിയയാണ് അസാമിലെ നൃത്തരൂപം.
11-അസാമിന്റെ ദേശീയ ഉത്സവമാണ് ബിഹു
12-ഗോപിനാഥ് ബര്‍ദോളി വിമാനത്താവളം അസാമിലാണ്
13-ഇന്ത്യയിലെ ആദ്യത്തെ പാരാമിലിറ്ററി ഫോഴ്‌സായ അസാം റൈഫിള്‍സ് രൂപവത്കരിച്ചത് 1835ലാണ്

തെലങ്കാന
തലസ്ഥാനം: ഹൈദരാബാദ്
ഇന്ത്യയില്‍ അവസാനം രൂപം കൊണ്ട സംസ്ഥാനം
15-തെലങ്കാന ബില്‍ രാഷ്ട്രപതി ഒപ്പുവെച്ചത് 2014 മാര്‍ച്ച് ഒന്നിന്
16-തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി-കെ ചന്ദ്രശേഖര റാവു(ടി ആര്‍ എസ് പാര്‍ട്ടി)
17-തെലങ്കാനയുടെ ആദ്യ ഗവര്‍ണര്‍-ഇ എസ് എല്‍ നരസിംഹന്‍
18-തെലങ്കാന നിലവില്‍ വന്നത്-2014 ജൂണ്‍ 2
19-തെലങ്കാന സംസ്ഥാന രൂപവത്കരണത്തെ കുറിച്ച് പഠിച്ച കമ്മീഷന്‍-ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ കമ്മീഷന്‍
20-ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ലോകസഭാ മണ്ഡലമായ മല്‍ക്കജഗരി(തെലങ്കാന)
21-ഹൈ ടെക് സിറ്റി, ഇന്‍ഫോ സിറ്റി എന്നറിയപ്പെടുന്നത് ഹൈദരാബാദാണ്
22-ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും തമ്മില്‍ വേര്‍തിരിക്കുന്ന തടാകം-ഹുസൈന്‍ സാഗര്‍ തടാകം
23-ഹൈദരാബാദ് മൂസി നദിയുടെ തീരത്താണ്
24-രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത് ഹൈദരാബാദിലാണ്
25-ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ഹൈദരാബാദിലാണ്

ഉത്തരാഖണ്ഡ്

തലസ്ഥാനം: ഡെറാഡൂണ്‍
ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം
27-മസ്സൂറി, നൈനിറ്റാള്‍, അല്‍മോറ, ഡെറാഡൂണ്‍ എന്നീ സുഖവാസ കേന്ദ്രങ്ങള്‍ ഉത്തരാഖണ്ഡിലാണ്
28-ഇന്ത്യന്‍ മിലിറ്ററി അക്കാദമി ഡെറാഡൂണിലാണ്
29-ഇന്ത്യയുടെ സ്‌കൂള്‍ തലസ്ഥാനം എന്നറിയപ്പെടുന്നത് ഡെറാഡൂണിലാണ്
30-ഇന്ത്യയിലാദ്യമായി പ്രൊജക്ട് ടൈഗര്‍ പദ്ധതി ആരംഭിച്ചത് ജിം കോര്‍ബറ്റ് നാഷനല്‍ പാര്‍ക്കിലാണ്
31-സര്‍വേ ഇന്ത്യയുടെ ആസ്ഥാനം ഉത്തരാഖണ്ഡിലാണ്
32-ലിപുഖഞ്ച് ചുരം ഉത്തരാഖണ്ഡിലാണ്
33-ലാല്‍ ബഹദൂര്‍ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍(സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രം) മസൂറിയിലാണ്
34-ജിം കോര്‍ബറ്റ്, ഗംഗോത്രി, ഗോവിന്ദ്, നന്ദാദേവി, രാജാജി, വാലി ഓഫ് ഫഌവേഴ്‌സ് എന്നീ ദേശീയ ഉദ്യാനങ്ങള്‍ ഉത്തരാഖണ്ഡിലാണ്
35-ലോകത്തിലെ യോഗാ തലസ്ഥാനം എന്നറിയപ്പെടുന്നത് ഋഷികേഷാണ്

ഉത്തര്‍ പ്രദേശ്

തലസ്ഥാനം: ലക്‌നൗ
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം
36-ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്നു
37-1857ല്‍ ശിപ്പായി ലഹള ആരംഭിച്ചത് മീററ്റിലാണ്
38-യമുനയുടെ തീരത്തുള്ള ആഗ്രയിലാണ് താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്
39-ബുലന്ത് ദര്‍വാസ സ്ഥിതി ചെയ്യുന്ന ഫത്തേപൂര്‍ സിക്രി ഉത്തര്‍ പ്രദേശിലാണ്
40-ബനാറസ് ഹിന്ദു സര്‍വകലാശാല, അലിഗര്‍ മുസ്്‌ലിം യൂനിവേഴ്‌സിറ്റി എന്നിവ ഉത്തര്‍ പ്രദേശിലാണ്
41-ചന്ദ്രപ്രഭാ വന്യജീവി സങ്കേതം, നറോറ ആണവ നിലയം, സാരാനാഥിലെ അശോക സ്തംഭം എന്നിവ ഉത്തര്‍ പ്രദേശിലാണ്
42-ഏറ്റവും കൂടുതല്‍ ജഡ്ജിമാരുള്ള കോടതി അലഹബാദിലാണ്
43-നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ആസ്ഥാനമാണ്

അലഹബാദ്

44-അലഹബാദിലാണ് മഹാകുംഭ മേള നടക്കുന്നത്
45-ചൗധരി ചരണ്‍ സിംഗ് വിമാനത്താവളം ലക്‌നൗവിലാണ്
56-ചൗരി ചൗരാ സംഭവം നടന്നത് ഉത്തര്‍ പ്രദേശിലാണ്
57-കൂടുതല്‍ പത്രങ്ങള്‍ ഇറങ്ങുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശാണ്
58-കാശി, ബനാറസ് എന്നീ പേരില്‍ അറിയപ്പെടുന്ന ഉത്തര്‍ പ്രദേശിലെ സ്ഥലമാണ് വരാണസി
59-ഏറ്റവും കൂടുതല്‍ ദേശീയ പാതകളുള്ള സംസ്ഥാനം ഉത്തര്‍ പ്രദേശാണ്
60-ഏറ്റവും കൂടൂതല്‍ ദേശീയ സ്്മാരകങ്ങളും, ലോകസഭാ മണ്ഡലങ്ങളുമുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്

ഒഡീഷ

തലസ്ഥാനം: ഭുവനേശ്വര്‍
61-ഒഡീഷയുടെ പഴയ പേര് കലിംഗം എന്നാണ്
62-ഒറീസ്സയുടെ പേര് ഒഡീഷ എന്നാക്കിയത് 2011 നവംബര്‍ 4
63-ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഇന്തോ ആര്യന്‍ ഭാഷയാണ് ഒഡീഷ(2014)
64-പ്രാവിനെ തപാല്‍ സംവിധാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സംസ്ഥാനം
65-ബിജു പട്‌നായിക് വിമാനത്താവളം ഭുവനേശ്വറിലാണ്
66-ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാം ഹിരാക്കുഡ്(മഹാനദിയില്‍)
67-കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം-കട്ടക്
68-ബരാവതി ക്രിക്കറ്റ് സ്റ്റേഡിയം-കട്ടക്
69-വെള്ളക്കടുവകള്‍ക്ക് പ്രസിദ്ധമായ നന്ദന്‍കാനന്‍ വന്യജീവി സ്‌ങ്കേതം ഒഡീഷയിലാണ്
70-ജര്‍മനിയുടെ സഹായത്തോടെ നിര്‍മിച്ച റൂര്‍ക്കേല ഉരുക്ക് വ്യവസായ ശാല ഒഡീഷയിലാണ്
71-ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത് കൊണാര്‍ക്ക് സൂര്യക്ഷേത്രം
72-ചലിക്കുന്ന നൃത്തരൂപം എന്നറിയപ്പെടുന്ന നൃത്തരൂപമാണ് ഒഡീസ്സി
73-ഇന്ത്യയുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രം-വീലര്‍ ദ്വീപ്(ചാന്ദിപൂര്‍)
74-താച്ചര്‍ താരവൈദ്യുത നിലയം ഒഡീഷയിലാണ്

ഗുജറാത്ത്്

തലസ്ഥാനം: ഗാന്ധിനഗര്‍
75-സംസ്ഥാന രൂപവത്കരണം മുതല്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം
76-ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍
77-അഹമ്മദാബാദിന്റെ പഴയ പേര് കര്‍ണാവതി
78-സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം, വിമാനത്താവളം എന്നിവ സ്ഥിതി ചെയ്യുന്നത് അഹമ്മദാബാദിലാണ്
79-ഏറ്റവും കൂടുതല്‍ കടല്‍ തീരമുള്ള ഇന്ത്യന്‍ സംസ്ഥാനം ഗുജറാത്താണ്
80-ഉപ്പ്, നിലക്കടല, പരുത്തി എന്നിവ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത് ഗുജറാത്തിലാണ്
81-ധവള വിപ്ലവത്തിന് തുടക്കം കുറിച്ച സ്ഥലമാണ് ആനന്ദ്
82-വിഭജനത്തിന്റെ സന്തതി എന്നറിയപ്പെടുന്ന തുറമുഖം-കാണ്ട്‌ല
83-ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്നത്-അഹമ്മദാബാദ്
84-ദണ്ഡി കടപ്പുറം ഗുജറാത്തിലാണ്
85-ഗുജറാത്തിന്റെ നൃത്തരൂപമാണ് ഗര്‍ഭ
86-ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ കേന്ദ്രം-അലാങ്(കപ്പലുകളുടെ ശവപ്പറമ്പ്)
87-സിംഹം സംരക്ഷിത മൃഗമായിട്ടുള്ള ഇന്ത്യയിലെ ഏക നാഷനല്‍ പാര്‍ക്ക്-ഗീര്‍ നാഷനല്‍ പാര്‍ക്ക്്

ചത്തീസ് ഗഡ്

തലസ്ഥാനം റായ്പൂര്‍
88-ആദ്യ മുഖ്യമന്ത്രി-അജിത് ജോഗി
89-കൊറിയ എന്ന ജില്ലയുള്ള സംസ്ഥാനം
90-റഷ്യയുടെ സഹായത്തോടെ നിര്‍മിച്ച ഭിലായ് ഉരുക്കുശാല ചത്തീസ്ഗഡിലാണ്
91-തിരത്ത്ഗഡ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം
92-സ്വാമി വിവേകാനന്ദ എയര്‍പോര്‍ട്ട് റായ്പൂരിലാണ്

ഗോവ

തലസ്ഥാനം-പനാജി
93-ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
94-കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്നു
95-ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം
96-ഗോവയിലെ പ്രധാന നദിയാണ് മണ്‍ഡോവി
97-പ്രധാന വിമാനത്താവളം ഡബോളിം
98-ഗോവയുടെ ഔദ്യോഗിക ഭാഷയായ കൊങ്കിണിക്ക് ലിപിയില്ല
99-കടല്‍തീരം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം
100-എല്ലാ ഗ്രാമങ്ങളിലും പോസ്‌റ്റോഫീസുള്ള ആദ്യ സംസ്ഥാനവും ഗോവയാണ്.

സമകാലികം

1-തമിഴ്‌നാടിന്റെ എത്രാമത്തെ മുഖ്യമന്ത്രിയാണ് എടപ്പാടി കെ പളനിസ്വാമി-
13-ാമത്തെ
2-കേരളാ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്-തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍(ആക്ടിംഗ്)
3-അടുത്തിടെ ഗവേഷകര്‍ കണ്ടെത്തിയ ഭൂമിയിലെ പുതിയ വന്‍കര-സീലാന്‍ഡിയ
4-അടുത്തിടെ ഓണററി ഡോക്ടറേറ്റ് നേടിയ ഇന്ത്യന്‍ ഹോക്കി താരം-സന്ദീപ് സിംഗ്
5-ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി-കൈവല്യ
6-2017ലെ സ്‌പോര്‍ട്‌സ് മാന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തതാരെ-ഉസൈന്‍ ബോള്‍ട്ട്
7-ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിള്‍ പാത നിര്‍മിച്ച രാജ്യം-ചൈന
8-ചരിത്രത്തിലാദ്യമായി 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച ഐ എസ് ആര്‍ ഒയുടെ വിക്ഷേപണ വാഹനം- പി എസ് എല്‍ വി-സി 37
9-സ്‌കൂളുകളില്‍ വാലന്റൈന്‍ ദിനത്തെ മാതൃ-പിതൃ ദിവസ് ആയി ആചരിച്ച സംസ്ഥാനം-ചത്തീസ്ഗഡ്
10-ജര്‍മനിയുടെ പുതിയ പ്രസിഡന്റ് ആര്-ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മെയില്‍

 

LEAVE A REPLY

Please enter your comment!
Please enter your name here