സഊദിയില്‍ ഇഖാമ നഷ്ടപ്പെട്ടാല്‍ 3000 റിയാല്‍ വരെ പിഴ

Posted on: February 20, 2017 7:54 pm | Last updated: June 30, 2017 at 2:47 pm
SHARE

ദമ്മാം: വിദേശികളുടെ സ്ഥിരതാമസ രേഖയായ ഇഖാമ (മുഖീമു ഹവിയ) നഷ്ടപ്പെട്ടാല്‍ 3000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് സഊദി പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. നഷ്ടപ്പെട്ട് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ 1000 റിയാല്‍ പിഴ ചുമത്തും ആവര്‍ത്തിച്ചാല്‍ ഇത് 3000 വരെയാകും. എക്‌സ്പയറി തിയ്യതിക്ക് മൂന്നു ദിവസം മുമ്പ് ഇഖാമ പുതുക്കണമെന്ന് നേരത്തെ ജവാസാത്ത് അറിയിച്ചിരുന്നു. ബാങ്ക് വഴി പണമടച്ച് അഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേനയാണ് പുതുക്കേണ്ടത്. അവധി തീര്‍ന്ന ഇഖാമ കൈവശമുള്ള വിദേശിച്ച് സര്‍ക്കറില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളൊന്നും ലഭിക്കില്ല.

മാത്രമല്ല ആദ്യ ലംഘനത്തിന് 500 റിയാലും ഇത് തുടര്‍ന്നാല്‍ തുക ഇരട്ടിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇഖാമക്ക് പകരം രണ്ട് വര്‍ഷം മുമ്പ് കൊണ്ടുവന്ന മുഖീം കാര്‍ഡ് റെസിഡന്‍സി ലൈസന്‍സിന്റെ ആധുനിക ബദല്‍ സംവിധാനമാണ്. അഞ്ചു വര്‍ഷം കാലാവധിയുള്ള കാര്‍ഡ് ഓരോ വര്‍ഷവും ഓണ്‍ലൈന്‍ പുതുക്കണം. ഇപ്പോള്‍ കാലാവധിയെഴുതാതെയാണ് ജവാസാത്ത് ഹുവിയതു മുഖിം ഇഷ്യൂ ചെയ്യുന്നത്. രാജ്യത്തിനകത്ത് എവിടെ യാത്ര ചെയ്യുമ്പോഴും ഈ കാര്‍ഡ് കൈവശം വെച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here