Connect with us

Gulf

സഊദി അരാംകോ പ്ലാന്റില്‍ തീപിടുത്തം ഒരാള്‍ മരിച്ചു

Published

|

Last Updated

ദമ്മാം:ദമ്മാം അബ്‌ഖൈഖില്‍ സൗദി അരാംകോ പ്ലാന്റിലെ എണ്ണ പൈപ്പിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

അപകടം നടന്ന ഉടന്‍ തന്നെ അരാംകോ മെഡിക്കല്‍ സംഘം പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരണപ്പെട്ട വിദേശ തൊഴിലാളി കോണ്‍ട്രാക്റ്റ് ജീവനക്കാരനാണ്. പരിക്കേറ്റവരില്‍ രണ്ടു പേര്‍ വിദേശികളും ഒരാള്‍ സ്വദേശിയുമാണ് പരിക്കേറ്റവരില്‍ രണ്ടുപേര്‍ ആശുപത്രി വിട്ടതായും ഒരാള്‍ അപകട നില തരണം ചെയ്തതായും സംഭവത്തെ പറ്റി സമഗ്രമായി അന്വേഷണം നടത്തുമെന്നും സഊദി അരാംകോ അറിയിച്ചു

---- facebook comment plugin here -----

Latest