കുവൈത്ത്‌ ഐ സി എഫിനു പുതിയ നേതൃത്വം


 
Posted on: February 20, 2017 2:17 pm | Last updated: February 20, 2017 at 2:17 pm

കുവൈത്ത്‌ സിറ്റി: ഐ സി എഫ്‌ കുവൈത്ത്‌ കമ്മറ്റി അടുത്ത രണ്ട്‌ വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഒരുമാസം നീണ്ടുനിന്ന മെംബർഷിപ്പ്‌ കേമ്പയിന്റെയും സംഘടനാ പുനസ്സംഘടനയുടെയും സമാപനമായി നടന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ വെച്ച റിട്ടേണിംഗ്‌ ഒഫീസർ എസ്‌ വൈ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി മജീദ്‌ മാസ്റ്റർ കക്കാട്‌ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നിർവ്വഹിച്ചു. ഐ സി എഫ്‌ മിഡിൽ ഈസ്റ്റ്‌ പ്രസി. സയ്യിദ്‌ ആറ്റക്കോയ തങ്ങൾ അധ്യക്ഷനായിരുന്നു.

പുതിയ ഭാരവാഹികൾ. അബ്ദുൽ ഹകീം ദാരിമി (പ്രസി), അഡ്വ. തൻ വീർ (ജന. സെക്രട്ടറി), വി ടി അലവി ഹാജി (ഫിനാൻസ്‌ സെക്രട്ടറി). സയ്യിദ്‌ ഹബീബ്‌ അൽ-ബുഖാരി, സയ്യിദ്‌ സൈദലവി സഖാഫി, അഹ്മദ്‌ കെ മാണിയൂർ, അഹ്മദ്‌ സഖാഫി കാവനൂർ, അലവി സഖാഫി തെഞ്ചേരി (വൈസ്‌ പ്രസിഡന്റുമാർ). അബ്ദുല്ല വടകര, ഇഞ്ചി. അബൂ മുഹമ്മദ്‌, ശുകൂർ മൗലവി കൈപുറം, ഹബീബ്‌ ഹാജി രാങ്ങാട്ടൂർ, സ്വാലിഹ്‌ കിഴക്കേതിൽ (സെക്രട്ടറിമാർ).