എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു

Posted on: February 20, 2017 2:47 pm | Last updated: February 21, 2017 at 8:52 am
SHARE

ചെന്നൈ: എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി ഓഫീസിലെത്തി ചുമതലയേറ്റു. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ചെറുകിട വ്യവസായികള്‍ക്കുമുള്ള സഹായ പദ്ധതികള്‍ ചുമതലയേറ്റ ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പേരിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

തമിഴ്‌നാട്ടിലെ 500 മദ്യശാലകള്‍ പൂട്ടുമെന്നും പളനിസ്വാമി പ്രഖ്യാപിച്ചു. ജോലിക്കാരായ സ്ത്രീകള്‍ക്ക് ഇരുചക്ര വാഹനം വാങ്ങാന്‍ 50 ശതമാനം സബ്‌സിഡി നല്‍കാനും മത്സ്യത്തൊഴിലാളികള്‍ക്ക് 5000 പുതിയ വീടുകള്‍ നിര്‍മിച്ചു കൊടുക്കാനും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്.

അതേസമയം, വിശ്വാസവോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും അസാധുവാക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷമായ ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു വിശ്വാസവോട്ടെടുപ്പ്.