സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് ഹൈക്കോടതി

Posted on: February 20, 2017 1:11 pm | Last updated: February 20, 2017 at 7:42 pm
SHARE

കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് ഹൈക്കോടതി ചോദിച്ചു. എന്‍ ശങ്കര്‍ റെഡ്ഡിയുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് പരിശോധിക്കുന്ന സ്ഥിതിയാണ്. വിജിലന്‍സ് കോടതികള്‍ അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിവെക്കരുതെന്നും കോടതി നിരീക്ഷിച്ചു.

ശങ്കര്‍ റെഡ്ഡിക്ക് യുഡിഎഫ് സര്‍ക്കാര്‍ സര്‍ക്കാര്‍ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിലും വിജിലന്‍സ് ഡയരക്ടറായി നിയമനം നല്‍കിയതിലും ചട്ടലംഘനമുണ്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സ്ഥാനക്കയറ്റം നല്‍കിയിതിനെ ഇപ്പോഴത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടും വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ട് പോയതാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്.

മുന്‍ സര്‍ക്കാറിന്റെ നിയമനങ്ങള്‍ പരിശോധിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. ശങ്കര്‍ റെഡ്ഡിക്കെതിരായ പരാതിയില്‍ അഴിമതി നിരോധന നിയമപ്രകാരം കുറ്റമൊന്നും ഇല്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ സര്‍ക്കാറും നിയമനം അംഗീകരിച്ച സ്ഥിതിക്ക് ഇതിനെ എങ്ങനെ വിജിലന്‍സിന് ചോദ്യം ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here