വിശ്വാസവോട്ട് അസാധുവാക്കണം: ഡിഎംകെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Posted on: February 20, 2017 12:23 pm | Last updated: February 20, 2017 at 7:34 pm
SHARE

ചെന്നൈ: ശനിയാഴ്ച നടന്ന വിശ്വാസവോട്ട് അസാധുവാക്കണം എന്നാവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വിശ്വാസവോട്ട് നിയമവിരുദ്ധമാണെന്നും അതിനാല്‍ അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ജസ്റ്റിസ് ഹുലുവാഡി ജി രമേശ്, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ച് ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കും.

നിയമസഭാ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് പളനിസാമി വിശ്വാസവോട്ട് നേടിയതെന്നാരോപിച്ച് ഡിഎംകെ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നു. വീണ്ടും വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ഡിഎംകെ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഡിഎംകെ അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കിയ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചും വിശ്വാസവോട്ടെടുപ്പ് വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച ഡിഎംകെ സംസ്ഥാന വ്യാപകമായി നിരാഹാര സമരം നടത്തും.