Connect with us

Ongoing News

ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Published

|

Last Updated

ഷാര്‍ജ: പാക് ആള്‍റൗണ്ടര്‍ ഷാഹിദ് അഫ്രിദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 21 വര്‍ഷത്തെ കരിയറിനൊടുവിലാണ് അഫ്രിദി കളിക്കളത്തോടു വിട പറയുന്നത്. 2010 ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച 36 കാരനായ അഫ്രീദി 2015 ലോകകപ്പോടെ ഏകദിന ക്രിക്കറ്റും ഉപേക്ഷിച്ചിരുന്നു. പിന്നീട് പാക് ട്വന്റി20 ടീമില്‍ തുടര്‍ന്നുവരികയായിരുന്നു. 2016ല്‍ ഇന്ത്യയില്‍ നടന്ന ലോക ട്വന്റി ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താനെ നയിച്ചു. 98 ട്വന്റി 20 മത്സരങ്ങളില്‍ പാക് ജഴ്‌സി അണിഞ്ഞിട്ടുള്ള അഫ്രിദി 1405 റണ്‍സും 97 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും അടുത്ത രണ്ടു വര്‍ഷം കൂടി ക്രിക്കറ്റ് ലീഗുകളില്‍ കളിക്കുമെന്ന് അഫ്രിദി പറഞ്ഞു. വെടിക്കെട്ട് ബാറ്റിംഗില്‍ പേരുകേട്ട അഫ്രീദി “ബൂം ബൂം” എന്ന പേരിലാണ് അറിയപ്പെടുന്നത്. ശ്രീലങ്കക്കെതിരെ 1996 ല്‍ 36 പന്തില്‍ നിന്ന് നേടിയ സെഞ്ച്വുറിയാണ് അഫ്രീദിയെ ലോക ക്രിക്കറ്റില്‍ ശ്രദ്ധേയനാക്കിയത്.