Connect with us

Business

കുരുമുളക് വിലത്തകര്‍ച്ച രൂക്ഷം; റബ്ബര്‍ വിപണി പ്രതിസന്ധിയില്‍

Published

|

Last Updated

കൊച്ചി: തായ്‌ലാന്‍ഡില്‍ ആഗോള വിപണിയില്‍ കരുതല്‍ ശേഖരത്തിലെ റബ്ബര്‍ വന്‍തോതില്‍ വില്‍പനക്ക് ഇറക്കി. പുതിയ കൊപ്രയുടെ വരവ് വെളിച്ചെണ്ണയ്ക്ക് തിരിച്ചടിയായി. കുരുമുളക് നീക്കം ശക്തമായത് വില തകര്‍ച്ച രൂക്ഷമാക്കി. കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു.
തായ്‌ലാന്‍ഡ് കരുതല്‍ േശഖരത്തില്‍ നിന്ന് റബ്ബര്‍ വില്‍പനക്ക് ഇറക്കി. മാര്‍ച്ചില്‍ ഒരു ലക്ഷം ടണ്‍ റബ്ബര്‍ വീണ്ടും ഇറക്കുമെന്ന് വ്യക്തമാക്കിയത് രാജ്യാന്തര റബ്ബര്‍ വിപണിയെ പിരിമുറുക്കത്തിലാക്കി. ജപ്പാന്‍, ചൈനീസ് മാര്‍ക്കറ്റുകള്‍ ഇത് മുലം വില തകര്‍ച്ചയില്‍ അകപ്പെട്ടത് ഇന്ത്യന്‍ വിപണിയേയും ബാധിച്ചു. ഇന്ത്യന്‍ അവധി വ്യാപാരത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് നീക്കം നടത്തിയത് റെഡി മാര്‍ക്കറ്റിനെയും അല്‍പ്പം തളര്‍ത്തി.
സംസ്ഥാനത്ത് ഓഫ് സീസണിന് തുടക്കം കുറിച്ചതിനാല്‍ ഷീറ്റ് വരവ് ചുരുങ്ങി. പകല്‍ താപനില വര്‍ധിച്ചത് മൂലം റബ്ബര്‍ ടാപ്പിങ് രംഗം നിശ്ചലമാണ്. കൊച്ചി, മലബാര്‍, കോട്ടയം വിപണികളിലേക്കുള്ള ലാറ്റക്‌സ് വരവും ചുരുങ്ങിയിട്ടും നിരക്ക് 10,000 രൂപയില്‍ നിലകൊണ്ടു. കൊച്ചിയില്‍ നാലാം ഗ്രേഡ് റബ്ബര്‍ 15,800 ലും അഞ്ചാം ഗ്രേഡ് 14,000-15,000 രൂപയിലുമാണ്.
കൊപ്ര വരവ് ഉയര്‍ന്നത് വെളിച്ചെണ്ണക്ക് തിരിച്ചടിയായി. തമിഴ്‌നാട്ടിലെ മില്ലുകളില്‍ നിന്നുള്ള വെളിച്ചെണ്ണ നീക്കം ഇതിനിടയില്‍ കനത്ത് വില്‍പ്പനക്കാര്‍ക്ക് ഇടയില്‍ സമ്മര്‍ദ്ദം ഉളവാക്കി. കൊച്ചിയില്‍ വെളിച്ചെണ്ണ 13,100 ല്‍ നിന്ന് 12,800 രൂപയായി. പ്രദേശിക വിപണികളില്‍ എണ്ണ വില്‍പ്പന ചുരുങ്ങിയതും തിരിച്ചടിയായി. പുതിയ കൊപ്ര വിറ്റുമാറാന്‍ ഉത്പാദകര്‍ നീക്കം നടത്തിയാല്‍ അത് വിപണിക്ക് വീണ്ടും തിരിച്ചടിയാവും. എന്നാല്‍ കേരളത്തില്‍ കൊപ്രയുടെ വില ഉയര്‍ന്നിട്ടില്ല. കൊച്ചിയില്‍ കൊപ്രവില 8635-8700 രൂപയിലാണ്.
പുതിയ കുരുമുളക് ഉയര്‍ന്ന അളവില്‍ വില്‍പ്പനക്ക് വന്നു. കാര്‍ഷിക ചെലവുകള്‍ കണക്കിലെടുത്ത് പുതിയ ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കുന്നത്. ലഭ്യത ഉയര്‍ന്നതോടെ ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ മുളക് സംഭരണം കുറച്ചു. മുന്നാഴ്ച്ചക്കിടയില്‍ ക്വിന്റലിന് 6500 രൂപ കുറഞ്ഞു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നും കുരുമുളകിന് ആവശ്യക്കാരില്ല. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ യുറോപ്യന്‍ ഷിപ്പ്‌മെന്റിന് ടണ്ണിന് 9375 ഡോളറും അമേരിക്കന്‍ കയറ്റുമതിക്ക് 9725 ഡോളറുമാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 59,600 ല്‍ നിന്ന് 58,200 രൂപയായി. ഗാര്‍ബിള്‍ഡ് കുരുമുളക് 61,200 രൂപ.
ചുക്ക് വില താഴ്ന്നു. ആഭ്യന്തര ആവശ്യക്കാരുടെ അഭാവും കയറ്റുമതി മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് മങ്ങിയതും നിരക്ക് ക്വിന്റലിന് 250 രൂപ കുറയാന്‍ ഇടയാക്കി. ഇടത്തരം ചുക്ക് 13,250 രൂപയിലും മികച്ചനം 14,250 രൂപയിലുമാണ്.
ജാതിക്ക വിലയില്‍ നേരിയ പുരോഗതി കണ്ട് തുടങ്ങി. ഉത്തരേന്ത്യന്‍ വ്യവസായികളും ചില കയറ്റുമതിക്കാരും ഉല്‍പ്പന്നം സംഭരിച്ചത് നേട്ടമായി. ജാതിക്ക തൊണ്ടന്‍ 280-300 രൂപയിലും തൊണ്ടില്ലാത്തത് 500-525, ജാതിപത്രി 600-650 രൂപയിലും വ്യാപാരം നടന്നു. സ്വര്‍ണ വില ഉയര്‍ന്നു. ആഭരണ കേന്ദ്രങ്ങളില്‍ പവന്‍ 22,000 രൂപയില്‍ നിന്ന് 22,160 രൂപയായി. ഒരു ്രഗാമിന്റെ വില 2765 രൂപ. രാജ്യാന്തര വിപണിയില്‍ ഒരൗണ്‍സ് സ്വര്‍ണ വില 1234 ഡോളര്‍.

---- facebook comment plugin here -----

Latest