Connect with us

National

തമിഴ്‌നാട് നിയമസഭയില്‍ കയ്യാങ്കളി; കസേരയേറ്‌

Published

|

Last Updated

ചെന്നൈ: മുഖ്യമന്ത്രിയും വി കെ ശശികലയുടെ വിശ്വസ്തനുമായ എടപ്പാടി കെ പളനിസ്വാമിയുടെ വിശ്വാസവോട്ടെടുപ്പിന് മുമ്പ് അതിനാടകീയമായ സംഘര്‍ഷമാണ് തമിഴ്‌നാട്ടിലെ നിയമസഭയില്‍ അരങ്ങേറിയത്. കേരളത്തില്‍ മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസ്സപ്പെടുത്തിയതിന് സമാനമായ രംഗങ്ങളാണ് ഇന്ന് തമിഴ്‌നാട് നിയമസഭയില്‍ അരങ്ങേറിയത്.

സഭ തുടങ്ങി മഖ്യമന്ത്രി എടപ്പാഡി കെ പളനിസ്വാമി വിശ്വാസ പ്രമേയം അവതിപ്പിക്കും മുമ്പ് പനീര്‍ശെല്‍വവും പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനും എതിര്‍പ്പ് ഉയര്‍ത്തി വന്നു. ഇരുവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു ആവശ്യം. രസഹ്യ ബാലറ്റും ആവശ്യപ്പെട്ടു. സ്പീക്കര്‍ രഹസ്യബാലറ്റ് ആവശ്യം നിരാകരിച്ചു. ഇതോടെ ബഹളമായി. ഇതിനിടയില്‍ വിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിയെ സ്പീക്കര്‍ ക്ഷണിച്ചു. പ്രസംഗിക്കാന്‍ പനീര്‍ശെല്‍വത്തിന് ആദ്യം അവസരം നല്‍കണമെന്ന ആവശ്യവും നിഷേധിച്ചു. ബഹളം തുടങ്ങിയതോടെ സഭയില്‍നിന്നുള്ള വിവരങ്ങള്‍ പുറത്തേക്ക് വരുന്നത് സ്പീക്കര്‍ തടഞ്ഞു. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. തുടര്‍ന്ന് മാധ്യമങ്ങള്‍ പുറത്ത് പ്രതിഷേധപ്രകടനം നടത്തി.

Latest