Connect with us

Kozhikode

ഓടുന്നതിനിടെ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; വന്‍ അപകടമൊഴിവായി

Published

|

Last Updated

മുക്കം: ഓടുന്ന ബസിന്റെ ടയര്‍ ഊരിത്തെറിച്ചത് ഭീതിപരത്തി. ഇന്നലെ വൈകുന്നേരം 5.30ഓടെ മുക്കം ബസ്സ്റ്റാന്‍ഡ് പരിസരത്ത് വില്ലേജ് ഓഫീസിനടുത്താണ് അപകടം. നിറയെ യാത്രക്കാരുമായി കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോകുകയായിരുന്ന ഡിലൈറ്റ് ബസ് പുതിയ സ്റ്റാന്‍ഡില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് മുന്നിലെ ഇടതുവശത്തെ ടയര്‍ ഊരിത്തെറിച്ചത്.

തിരക്കേറിയ റോഡില്‍ വേഗത കുറവായതിനാലും ബസ് മറിയാതിരുന്നതിനാലും വന്‍ അപകടം ഒഴിവായി. ബസ് റോഡിന്റെ നടുവില്‍ കുടുങ്ങിയതിനാല്‍ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. മുക്കം എസ് ഐ. സനല്‍രാജിന്റെ നേതൃത്വത്തില്‍ ഓര്‍ഫനേജ് റോഡിലൂടെ ഗതാഗതം തിരിച്ചുവിടുകയായിരുന്നു.