ആശുപത്രിയില്‍ മോഷണം; രണ്ട് തമിഴ് യുവതികള്‍ പിടിയില്‍

Posted on: February 18, 2017 11:59 am | Last updated: February 18, 2017 at 11:53 am
SHARE

മഞ്ചേരി: ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളുടെയും കൂട്ടികളുടെയും ആഭരണങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ രണ്ട് തമിഴ് യുവതികളെ ഇന്നലെ മഞ്ചേരി എസ് ഐ. എസ് ബി കൈലാസ് നാഥ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് മധുര കച്ചപ്പെട്ടി വാടിപ്പെട്ടി മുരുകന്റെ ഭാര്യ രാജേശ്വരി (23), പൊള്ളാച്ചി അടിവാരം ശേഖറിന്റെ ഭാര്യ സുമിത (35) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിക്കാനെത്തിയ കുടുംബത്തിന്റെ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ പാദസരം പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് മറ്റുള്ളവര്‍ കണ്ടതാണ് യുവതികള്‍ക്ക് വിനയായത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരെ മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍ സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ നിലവിലുള്ളതായി കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.