വൈലത്തൂര്‍ തങ്ങള്‍ പ്രസ്ഥാനത്തിന് തീരാനഷ്ടം: പൊന്മള

Posted on: February 18, 2017 11:51 am | Last updated: February 18, 2017 at 11:51 am

മലപ്പുറം: സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ തങ്ങളുടെ നിര്യാണം സുന്നി പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ് സംഭവിച്ചതെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സയ്യിദ് യൂസുഫുല്‍ ജീലാനി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രസ്ഥാനത്തിന് മുന്നില്‍ നിന്ന് നയിക്കാന്‍ തങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നമുക്ക് എന്നും മാതൃകാപരമാണെന്നും അദ്ദേഹം അനുസ്മരിച്ചു. സയ്യിദ് വി പി ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ചു.
പൊന്മള മൊയ്തീന്‍കുട്ടി ബാഖവി പ്രാര്‍ഥന നടത്തി. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പ്രൊഫ. കെ എം എ റഹീം, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, എം അബ്ദുറഹ്മാന്‍ ഹാജി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ പ്രസംഗിച്ചു.
പി എം മുസ്തഫ കോഡൂര്‍ സ്വാഗതം പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സമസ്ത ജില്ലാ സാരഥികള്‍ക്കുള്ള സ്വീകരണത്തിന് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി ബാഖവി, സയ്യിദ് വി പി ഹബീബ് കോയ തങ്ങള്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, മിഖ്ദാദ് ബാഖവി, അലവി സഖാഫി കൊളത്തൂര്‍, ഇബ്‌റാഹീം ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.