മഴയുടെ ശക്തികുറഞ്ഞു: അല്‍ ഖോബാര്‍ ദമ്മാം എയര്‍പോര്‍ട്ട് ഹൈവേ തുറന്നു

Posted on: February 18, 2017 11:36 am | Last updated: February 18, 2017 at 11:36 am
SHARE

ദമ്മാം : കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ അല്‍ ഖോബാര്‍ ദമ്മാം എയര്‍പോര്‍ട്ട് ഹൈവേ തുറന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പലയിടത്തും ഗതാഗതം പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ മഴയുടെ അളവ് കുറഞ്ഞത് വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് സഹായകമായി.

പോലീസ് സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് തുടങ്ങിയ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
കനത്ത മഴയില്‍ കഴിഞ്ഞ ദിവസം ദമ്മാം റിയാദ് റൂട്ടിലുണ്ടായ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here