പി ജയരാജന് ഫാസിസ്റ്റ് വിരുദ്ധ പോരാളി അവാര്‍ഡ്

Posted on: February 18, 2017 11:26 am | Last updated: February 18, 2017 at 11:26 am

കണ്ണൂര്‍: നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന കമ്മിറ്റിയുടെ ഫാസിസ്റ്റ് വിരുദ്ധ പോരാളിക്കുള്ള അവാര്‍ഡ് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന് നല്‍കും. ഫാസിസത്തിനെതിരായ ജയരാജന്‍ നടത്തിയ ചെറുത്ത് നില്‍പ്പ് പരിഗണിച്ചാണ് അവാര്‍ഡ്.

അടുത്ത മാസം ഏഴിന് തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് എന്‍ എസ് സി സംസ്ഥാനസെക്രട്ടറി എം എ ജലീല്‍ പുനലൂര്‍ അറിയിച്ചു.