Connect with us

Kerala

ഖാദിസിയ്യ സമ്മേളനത്തിന് തുടക്കമായി

Published

|

Last Updated

ഖാദിസിയ്യയുടെ 23-ാം വാര്‍ഷിക, എട്ടാം സനദ്ദാന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മതഭൗതിക വിദ്യാഭ്യാസ സമന്വയം സാരസമ്പുഷ്ടമാക്കി തെക്കന്‍കേരളത്തിലെ മുസ്‌ലിം മുന്നേറ്റത്തിന് ദിശാബോധം നല്‍കിയ കൊല്ലം ഖാദിസിയ്യയുടെ 23-ാം വാര്‍ഷിക, എട്ടാം സനദ്ദാന സമ്മേളനത്തിന് തുടക്കമായി. തഴുത്തല ഖാദിസിയ്യ നഗരയില്‍ തിങ്ങിനിറഞ്ഞസദസ്സിനെ സാക്ഷിയാക്കി സംസ്ഥാന സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സുന്നി സംഘടനകളും ഖാദിസിയ്യ പോലുള്ള സ്ഥാപനങ്ങളും നടത്തുന്ന സേവനങ്ങള്‍ അങ്ങേയറ്റം പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ചുള്ള എക്‌സിബിഷന്‍ വനംമന്ത്രി അഡ്വ. എ രാജു ഉദ്ഘാടനം ചെയ്തു.

ഖാദിസിയ്യ പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായ പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. ഡോ.പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, ഡോ.പ്രതാപവര്‍മ തമ്പാന്‍, സിദ്ദീഖ് സഖാഫി നേമം, അബ്ദുര്‍റഹീം ഹാജി, നാസറൂദ്ദീന്‍ നെടുമ്പന, ഫത്ത്ഹുദ്ദീന്‍, പുത്തൂര്‍ രാജന്‍, അനസ് പൂവാലംപറമ്പില്‍, അഡ്വ. എം നവാസ് തട്ടാമല, മുഹമ്മദ് ശഫീഖ് ലത്വീഫി സംസാരിച്ചു. സിദ്ദീഖ് മിസ്ബാഹി കാമില്‍ സഖാഫി സ്വാഗതവും ഫൈസല്‍ പള്ളിമുക്ക് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ആത്മീസമ്മേളനത്തിന് മുഹ്‌സിന്‍ അലവികോയ തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ് അബ്ദുല്ല അല്‍ ഹൈദറൂസി മക്ക മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ജലാലൂദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ സയ്യിദ് ശഹീര്‍ അല്‍ ബുഖാരി പൊസോട്ട് അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ നൂറുക്കണക്കിന് വിദ്യാര്‍ഥികളും പണ്ഡിതരും പൗരപ്രമുഖരും സംബന്ധിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പഠനക്ലാസുകള്‍ അനുസ്മരണസമ്മേളനം, സീറത്തുന്നബി കോണ്‍ഫറന്‍സ് തുടങ്ങി വിവിധ സെഷനുകളിലായി അഫ്‌റോസ് ഖാദിരി സൗത്ത് ആഫ്രിക്ക, മുസ്തഫ പി എറക്കല്‍, ഡോ. താജുദ്ദീന്‍, ശഫീഖ് ബുഖാരി കാന്തപുരം, ബഷീര്‍ ഫൈസി വെണ്ണക്കോട്, സി മുഹമ്മദ് ഫൈസി, ഡോ. എന്‍ ഇല്ല്യാസ് കുട്ടി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. നാളെ വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം ഖാലിദ് അബ്ദുല്‍ അസീസ് ഇമ്രാന്‍ ഈജിപ്ത് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാസുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.