Connect with us

National

തമിഴ്‌നാട്ടില്‍ പളനിസാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

Published

|

Last Updated

ചെന്നൈ: മുഖ്യമന്ത്രിയും വി കെ ശശികലയുടെ വിശ്വസ്തനുമായ എടപ്പാടി കെ പളനിസ്വാമി  വിശ്വാസ വോട്ട് നേടി. 122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് പളനിസാമി വിജയം സ്വന്തമാക്കിയത്. പനീര്‍ശെല്‍വത്തിന് 11 എംഎല്‍മാരുടെ പിന്തുമ മാത്രമാണ് ഉണ്ടായത്.

പ്രതിപക്ഷമായ ഡിഎംകെയേയും കോണ്‍ഗ്രസിനേയും പുറത്താക്കിയാണ് സ്പീക്കര്‍ വിശ്വാസവോട്ട് തേടിയത്.
വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിനടക്കം ഡിഎംകെ അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്തേക്ക് നീക്കി. സഭാതലത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഡിഎംകെ അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്തേക്ക് നീക്കി. കോണ്‍ഗ്രസ് എംഎല്‍എമാരേയും സഭയില്‍ പ്രവേശിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല. പനീര്‍ശെല്‍വം പക്ഷത്തെ എംഎല്‍എമാരേയും പുറത്താക്കി ശശികല പക്ഷത്തെ എംഎല്‍മാരെ വെച്ച് വിശ്വാസ വോട്ട് തേടാനാണ് സ്പീക്കറുടെ തീരുമാനം.

പ്രതിപക്ഷത്തെ നീക്കി വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സ്പീക്കറുടെ തീരുമാനം തമിഴ്‌നാട്ടില്‍ വീണ്ടും ഭരണപ്രതിസന്ധിയ്ക്കും നിയമപോരാട്ടത്തിനും കാരണമാകും. തങ്ങളെ മര്‍ദ്ദിച്ചുവെന്നും സ്പീക്കര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം ഡിഎംകെ അംഗങ്ങളെ പുറത്താക്കിയത് ജനാധിപത്യ വിരുദ്ധമാമെന്ന് ഒ. പനീര്‍ശെല്‍വം പറഞ്ഞു.

 

---- facebook comment plugin here -----

Latest