Connect with us

Sports

മാഞ്ചസ്റ്ററും റോമയും കസറി

Published

|

Last Updated

മാഞ്ചസ്റ്ററിനായി ആദ്യ ഹാട്രിക്ക് നേടിയ ഇബ്രാഹിമോവിച് മത്സരശേഷം ഗ്രൗണ്ടി വിടുന്നുമാഞ്ചസ്റ്ററിനായി ആദ്യ ഹാട്രിക്ക് നേടിയ ഇബ്രാഹിമോവിച് മത്സരശേഷം ഗ്രൗണ്ടി വിടുന്നു

ലണ്ടന്‍: യൂറോപ ലീഗ് റൗണ്ട് 32 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, എ എസ് റോമ ക്ലബ്ബുകള്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍മാരുടെ ഹാട്രിക്ക് മികവില്‍ ആദ്യ പാദം ജയിച്ചു കയറി.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിന്റെ ഹാട്രിക്ക് ബലത്തില്‍ സെയിന്റ് എറ്റീനയെ 3-0ന് കീഴടക്കിയപ്പോള്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമ എദെന്‍ സെകോയുടെ ഹാട്രിക്ക് കരുത്തില്‍ 4-0ന് വിയ്യാറയലിനെ തകര്‍ത്തു.

ഫിയോറന്റീന, ലിയോണ്‍, ഷാക്തര്‍ ഡോനെസ്‌ക്, ബെസിക്താസ്, എഫ് സി ഷാല്‍ക്കെ, ആന്‍ഡെര്‍ലെറ്റ്, എഫ് സി റോസ്‌തോവ് ക്ലബ്ബുകളും ആദ്യ പാദം ജയിച്ചു
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഇബ്രാഹിമോവിചിന്റെ ആദ്യ ഹാട്രിക്കായിരുന്നു യൂറോപ ലീഗില്‍ സംഭവിച്ചത്. യുനൈറ്റഡും സെയിന്റ് എറ്റീനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത് പോഗ്ബ സഹോദരന്‍മാരാണ്. മാഞ്ചസ്റ്ററിന്റെ പോള്‍ പോഗ്ബയും എറ്റീനയുടെ ഫ്‌ളോറന്റീന്‍ പോഗ്ബയും മുഖാമുഖം വന്നത് മാധ്യമശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍, ഹാട്രിക്ക് മികവോടെ ഇബ്രാ എല്ലാ ശ്രദ്ധയും തന്നിലേക്ക് മാത്രമാക്കി. പതിനഞ്ചാം മിനുട്ടിലാണ് ഇബ്രാഹിമോവിച് യുനൈറ്റഡിനെ മുന്നിലെത്തിച്ചത്. ഫ്രീകിക്കിലൂടെയായിരുന്നു ഇത്.

മഴവില്‍ കിക്കിന് ശ്രമിക്കുന്നതിന് പകരം അതിവേഗത്തില്‍ പ്രതിരോധ മതില്‍ തീര്‍ത്ത കളിക്കാര്‍ക്കിടയിലൂടെ പന്ത് വലക്കുള്ളിലെത്തിക്കാനാണ് സ്വീഡിഷ് താരംശ്രമിച്ചത്. ഇത് ഫലം കണ്ടു. ഡിഫഌഡ് ആയി പന്ത് വലയില്‍ കയറി.
എഴുപത്തഞ്ചാം മിനുട്ടിലാണ് രണ്ടാം ഗോള്‍. എണ്‍പത്തെട്ടാം മിനുട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇബ്രാ ഹാട്രിക്ക് തികച്ചു. ഫ്രഞ്ച് ലീഗില്‍ കളിക്കുമ്പോള്‍ ഇബ്രാഹിമോവിചിന്റെ സ്‌കോറിംഗ് പവര്‍ ശരിക്കും അറിഞ്ഞ എതിരാളിയാണ് സെയിന്റ് എറ്റീനെ. പി എസ് ജി താരമായിരുന്ന ഇബ്ര പതിനാല് മത്സരങ്ങളില്‍ 17 ഗോളുകളാണ് സെയിന്റിനെതിരെ നേടിയത്. ആ മികവ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജഴ്‌സിയിലും സ്വീഡിഷ് താരം ആവര്‍ത്തിച്ചു.

സഹോദരപ്പോരില്‍ മൂന്ന് വയസിന് ഇളയവനായ പോള്‍ പോഗ്ബയാണ് മിന്നിയത്. ഒരു ഹെഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് പോഗ്ബയുടെ നിര്‍ഭാഗ്യമായി. ഫ്‌ളോറന്റീന്‍ പോഗ്ബ പരുക്കേറ്റ് മത്സരം പൂര്‍ത്തിയാക്കിയില്ല.
വിയ്യാറയലിനെതിരെ റോമക്ക് വേണ്ടി ഹാട്രിക്ക് നേടിയ എദെന്‍ സെകോ യൂറോപ ലീഗ് സീസണിലെ ടോപ് സ്‌കോററായി. എട്ടു ഗോളുകളാണ് താരം നേടിയത്. 65, 79, 86 മിനുട്ടുകളിലാണ് സെകോയുടെ ഹാട്രിക്ക്.

 

Latest