വിരാട് ബൗളര്‍മാരുടെ നായകന്‍ : ഉമേഷ് യാദവ്‌

Posted on: February 17, 2017 11:55 pm | Last updated: February 17, 2017 at 11:15 pm

ന്യൂഡല്‍ഹി: വിരാട് ബൗളര്‍മാരുടെ നായകനാണെന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ ഉമേഷ് യാദവ്. മത്സരത്തിനിടെ വിരാട് പന്തെടുത്ത് നേരെ എറിഞ്ഞു തന്നാണ് ഓവര്‍ ചെയ്യാനാവശ്യപ്പെടുക. ഫീല്‍ഡ് ഇഷ്ടമുള്ളത് പോലെ സെറ്റ് ചെയ്യൂ. എന്താണ് പ്ലാന്‍ എന്നൊക്കെ ചോദിക്കും.

പ്രത്യേകമായി ഫീല്‍ഡ് സെറ്റ് ചെയ്യേണ്ടതുണ്ടോ എന്ന് ചോദിക്കും. മികച്ച ഫീല്‍ഡറെ ഏതെങ്കിലും പൊസിഷനില്‍ നിര്‍ത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടാല്‍ അത് കേള്‍ക്കും. ബൗളര്‍മാരുടെ മനസിലെ പദ്ധതികള്‍ നടപ്പിലാക്കുന്ന നായകനാണ് വിരാട് എന്ന് ഉമേഷ് അടിവരയിടുന്നു. ആസ്‌ത്രേലിയക്കെതിരെ ഇന്ത്യന്‍ ടീം സ്പിന്നര്‍മാരെയാണ് വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്നതെങ്കിലും ഉമേഷ് യാദവിന്റെ സ്‌പെല്ലുകള്‍ അപകടം വിതയ്ക്കുമെന്നാണ് കോഹ്ലിയുടെ വിശ്വാസം.
ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസന്‍ കരിയറിലെ ഏറ്റവും പ്രയാസമേറിയ സ്‌പെല്‍ ആയി വിശേഷിപ്പിച്ചത് ഉമേഷ് യാദവിന്റെതായിരുന്നു.
എന്നാല്‍ ഉമേഷിന് ഏറ്റവും പ്രിയപ്പെട്ട സ്‌പെല്‍ 2015 ല്‍ ഡല്‍ഹിയില്‍ വെച്ച് ദക്ഷിണാഫ്രിക്കക്കെതിരെ എറിഞ്ഞതാണ്.