അഹ്മദുല്‍ ബുഖാരി അവാര്‍ഡ് പൊന്മള ഉസ്താദിന്‌

Posted on: February 17, 2017 10:58 pm | Last updated: February 17, 2017 at 10:58 pm
SHARE

മലപ്പുറം: അറബിഭാഷാ രംഗത്ത് മികച്ച സേവനം നല്‍കുന്നവര്‍ക്ക് മഅ്ദിന്‍ അക്കാദമി നല്‍കുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക്. അറബിഭാഷാ പഠന രംഗത്തും പ്രചാരണ മേഖലയിലും നല്‍കിയ സേവനം പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് മഅ്ദിന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉപഹാരവുമടങ്ങിയ അവാര്‍ഡ് ഈ മാസം 23ന് നടക്കുന്ന പരിപാടിയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കും.
എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ചിത്താരി ഹംസ മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് ലഭിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ഇബ്‌റാഹിം ബാഖവി മേല്‍മുറി, പരി മുഹമ്മദ്, ദുല്‍ഫുഖാറലി സഖാഫി, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here