കനത്ത മഴ: റിയാദ് -ദമ്മാം ട്രെയിന്‍ അപകടത്തില്‍പെട്ട് 18 പേര്‍ക്ക് പരിക്ക്

Posted on: February 17, 2017 10:13 pm | Last updated: February 17, 2017 at 10:13 pm
SHARE

റിയാദ്: റിയാദില്‍ നിന്നും ദമ്മാമിലേക്ക് വന്ന ട്രെയിന്‍ അപകടത്തില്‍ പെട്ട് 18 പേര്‍ക്ക് പരിക്കേറ്റു. 193 യാത്രക്കാരും 6 ക്രൂമാരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ദമ്മാം റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നതിന്റെ മുന്‍പാണ് അപകടം സംഭവിച്ചത്. കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടര്‍ന്ന് റെയില്‍ പാളത്തിലേക്ക് മഴവെള്ളം കുത്തിയൊലിച്ചിറങ്ങിയതാണ് അപകട കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here