സഊദിയില്‍ മഴ കനത്തു

Posted on: February 17, 2017 9:32 pm | Last updated: June 30, 2017 at 2:46 pm

ദമ്മാം :കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയില്‍ സഊദിയുടെ ഖമീസ് മുശൈത്ത്,അസീര്‍, ദമ്മാം,ജുബൈല്‍,ഖതീഫ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി കനത്ത നാശമാണ് വിതച്ചിരിക്കുന്നത്.

അബഹയിലും കിഴക്കന്‍ മേഖലകളിലും കനത്ത മഴയില്‍ താറുമാറായ ഗതാഗതം പുനഃ സ്ഥാപിച്ചു വരികയാണ്

കനത്ത നാശം വിതച്ച അസീറിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ അസീര്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് സന്ദര്‍ശിച്ചു പ്രവര്‍ത്തങ്ങള്‍ വിലയിരുത്തി. മഴയില്‍ ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിച്ചതും അസീറിലാണ്.സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തകരും ശുചീകരണ തൊഴിലാളികളും ചെയ്തു കൊണ്ടിരിക്കുന്ന ജോലികള്‍ ഗവര്‍ണര്‍ പരിശോധിച്ചു. തുടര്‍ന്ന് അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തി ,

ദമ്മാമില്‍ പ്രധാന ഹൈവേകളും അടച്ചിട്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപെട്ടതിനാല്‍ പ്രധാന റോഡുകളായ ഖോബാര്‍ദമ്മാം എയര്‍പോര്‍ട്ട് റോഡ്,ദഹ്‌റാന്‍ അല്‍ഖോബാര്‍ ഹൈവേ തുടങ്ങിയ റോഡുകള്‍ അടച്ചിട്ടു. ഇവിടെങ്ങളിലും നിരവധി വാഹങ്ങളാലാണ് വെള്ളത്തില്‍ മുങ്ങിയിരിക്കുന്നത്

ദമ്മാമിലെ ഖത്തീഫില്‍ കനത്ത മഴയില്‍ വീടിന്റെ ബാല്‍ക്കണി പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഖമീസ് മുശൈതില്‍ നിരവധി നദികള്‍ പൂര്‍ണമായും കരകവിഞ്ഞൊഴുകുകയാണ്, ഇരുനൂറിലധികം ആളുകളെയാണ് ഇവിടെങ്ങളില്‍ നിന്നും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തിയത്.