ശൈഖ് അഹ്മദ് ബിന്‍ സഈദ് ദുബൈ വേള്‍ഡ് ചെയര്‍മാന്‍

Posted on: February 17, 2017 7:45 pm | Last updated: February 17, 2017 at 7:24 pm

ദുബൈ: ഡി പി വേള്‍ഡ് ഉള്‍പെടുന്ന ദുബൈ വേള്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു.

ദുബൈ സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് ചെയര്‍മാന്‍. മുഹമ്മദ് ഇബ്‌റാഹീം അല്‍ ശൈബാനി, അബ്ദുര്‍റഹ്മാന്‍ സാലിഹ്, ഹമദ് മുബാറക് ബു അമീം, സഅദി അബ്ദുര്‍റഹീം അല്‍ റൈസ്, സൂന്‍ യങ് ചാങ് എന്നിവരാണ് അംഗങ്ങള്‍. ഡ്രൈഡോക്, എകണോമിക് സോണ്‍, ഇസ്തിസ്ത്മാര്‍ എന്നിവ ദുബൈ വേള്‍ഡിനു കീഴിലാണ്.
നഗരാസൂത്രണം, നിക്ഷേപം, തുറമുഖ നടത്തിപ്പ് എന്നിവയാണ് ചുമതല.