ശശികലയെയും പളനിസാമിയെയും അണ്ണാ ഡിഎംകെയില്‍നിന്ന് പുറത്താക്കി: പനീര്‍ശെല്‍വം

Posted on: February 17, 2017 2:52 pm | Last updated: February 17, 2017 at 8:00 pm

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി ഒ. പനീര്‍ശെല്‍വം വിഭാഗം. ശശികലയുടെ അനന്തരവന്‍ ടി.ടി.വി. ദിനകരനെയും എസ്. വെങ്കിടേഷിനെയും 13 എംഎല്‍എമാരെയും പുറത്താക്കിയതായി പനീര്‍ശെല്‍വം വിഭാഗത്തില്‍ ചേര്‍ന്ന അണ്ണാ ഡിഎംകെ പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസുദനന്‍ പറഞ്ഞു.

ടി.ടി.വി. ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയ നടപടി നിയമവിരുദ്ധമാണ്. അഞ്ചു വര്‍ഷം പാര്‍ട്ടി അംഗമായിരുന്ന ആളെ മാത്രമേ പാര്‍ട്ടിയില്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കാന്‍ കഴിയുകയുള്ളുവെന്നും മധുസുദനന്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പളനിസാമി നിയമസഭയില്‍ വിശ്വാസവോട്ട് നേടാനിരിക്കെയാണ് ശശികലയെയും സംഘത്തെയെയും പുറത്താക്കിയതായി ഒപിഎസ് വിഭാഗം അറിയിച്ചിരിക്കുന്നത്.