സാക്കിര്‍ നായിക്കിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍

Posted on: February 17, 2017 11:10 am | Last updated: February 17, 2017 at 7:09 pm

മുംബൈ: ഡോ. സാക്കിര്‍ നായിക്കിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍. സാക്കിര്‍ നായികുമായി ബന്ധപ്പെട്ട കമ്പനികളുടെ ഡയറക്ടര്‍ ആമിര്‍ ഗസ്ദറിനെയാണ് കണക്കില്‍പ്പെടാത്ത പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സാക്കിര്‍ നായിക്കിന് ലഭിച്ച വിദേശ പണം വിവിധ കമ്പനികളിലൂടെ കൈകാര്യം ചെയ്തത് ആമിര്‍ ഗസ്ദറാണ്.

പണം വെളുപ്പിക്കാന്‍ ഉപയോഗിച്ച ആറ് വ്യാജ കമ്പനികളുടെ ഡയറക്ടറാണ് ഇദ്ദേഹം. സാക്കിര്‍ നായികിന്റെ സഹോദരി നഹിലാ നൂരിയുടെ പേരിലുള്ള കെട്ടിട നിര്‍മാണ കമ്പനിയായ ‘ലോംഗ് ലാസ്റ്റ് കണ്‍സ്ട്രക്ഷനി’ല്‍ ആമിര്‍ ഗസ്ദറിന് 10 ശതമാനം ഓഹരിയുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്നും വെള്ളിയാഴ്ച കോടതിയില്‍ ഹാജറാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.