Connect with us

Sports

വിജേന്ദര്‍ വീണ്ടും ഇടിക്കൂട്ടിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനായ ഇന്ത്യയുടെ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് അടുത്ത കിരീടം സ്വന്തമാക്കാന്‍ ഇടിക്കൂട്ടിലേക്കിറങ്ങുന്നു.
ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനാകാനുള്ള അവസരമാണ് വിജേന്ദറിന് ഒത്തുവന്നിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് മുംബൈയില്‍ നടക്കുന്ന പോരാട്ടത്തില്‍ ചൈനയുടെ സുല്‍ഫിക്കര്‍ മെയ്മയ്താലിയാണ് വിജേന്ദറിന്റെ എതിരാളി. നിലവില്‍, ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനാണ് സുല്‍ഫിക്കര്‍. പ്രൊഫഷണല്‍ ബോക്‌സിംഗില്‍ തുടര്‍ച്ചയായി ഒമ്പതാം ജയം ലക്ഷ്യമിട്ടാണ് വിജേന്ദര്‍ ഇറങ്ങുക. പ്രൊഫഷണല്‍ ബോക്‌സിംഗില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം വിജേന്ദര്‍ തോല്‍വി അറിഞ്ഞിട്ടില്ല.
കഴിഞ്ഞ ഡിസംബറില്‍, മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ ടാന്‍സാനിയന്‍ താരം ഫ്രാന്‍സിസ് ചെക്കയെ കീഴടക്കിയ വിജേന്ദര്‍ സിംഗ് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയിരുന്നു. ജൂലൈയില്‍ ആസ്‌ത്രേലിയന്‍ താരം കെറി ഹോപ്പിനെ പരാജയപ്പെടുത്തിയാണ് വിജേന്ദര്‍ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടത്.