പാക്കിസ്ഥാനില്‍ സൂഫി ദര്‍ഗയില്‍ ചാവേറാക്രമണം; 70 മരണം

Posted on: February 17, 2017 9:15 am | Last updated: February 17, 2017 at 6:25 pm

കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സൂഫി ദര്‍ഗയില്‍ ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു.150 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാധു ജില്ലയില്‍ ഹൈവേക്ക് അടുത്തുള്ള ലാല്‍ ഷെഹ്ബാസ് ഖ്വാലന്തര്‍ സൂഫി ദര്‍ഗയിലാണ് ആക്രമണം നടന്നത്.

ദര്‍ഗയുടെ മുഖ്യകവാടത്തിലൂടെ പ്രവേശിച്ച അക്രമി ഗ്രനേഡ് എറിയുകയായിരുന്നു. സൂഫികളുടെ ധമാല്‍ ചടങ്ങി നടക്കുന്നതിനിടെയാണ് ആക്രമണം. ഈ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ ദര്‍ഗയിലേക്ക് നിരവധിപേര്‍ എത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.