ശിവസേനാ മുഖപത്രം ‘സാമ്‌ന’ നിരോധിക്കണമെന്ന് ബിജെപി

Posted on: February 16, 2017 1:03 pm | Last updated: February 17, 2017 at 10:07 am

മുംബൈ: ശിവസേനയുടെ മുപത്രമായ സാമ്‌നയെ നിരോധിക്കണമെന്ന് ബിജെപി മഹാരാഷ്ട്ര ഘടകം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാരോപിച്ചാണ് ബിജെപി പത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്നാണ് ബിജെപിയുടെ ആരോപണം. പത്രത്തിന്റെ കോപ്പി അടക്കം ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

പുതിയ ആരോപണത്തിലൂടെ ബിജെപിയുടെ യഥാര്‍ഥ മുഖം പുറത്തുവന്നെന്ന് ശിവസേന ആരോപിച്ചു. നേരത്തെ ഇംഗ്ലീഷ് ചാനലായിരുന്നുവെങ്കില്‍ ഇപ്പോള്‍ സാമ്‌നയാണ് ബിജെപിയുടെ ഇര. അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിച്ച ബിജെപി ഇന്ന് അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയാണെന്നും ശിവസേന ആരോപിച്ചു.