ഇടക്കാല തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ പ്രവര്‍ത്തകരോട് സ്റ്റാലിന്റെ ആഹ്വാനം

Posted on: February 16, 2017 10:06 am | Last updated: February 17, 2017 at 9:06 am
SHARE

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ അണികള്‍ക്ക് ഡിഎംകെ നേതാവ് സ്റ്റാലിന്റെ നിര്‍ദേശം. അണ്ണാ ഡിഎംകെയില്‍ പോര് ശക്തമായ സാഹചര്യത്തില്‍ ആര് സര്‍ക്കാറുണ്ടാക്കിയാലും അധികം നീണ്ടുനില്‍ക്കില്ലെന്ന വിലയിരുത്തലിലാണ് ഡിഎംകെ. ജൂണ്‍-ജൂലൈ മാസത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് ഡിഎംകെ നേതൃത്വം കണക്കുകൂട്ടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കയച്ച കത്തിലാണ് സ്റ്റാലിന്റെ ആഹ്വാനം.

അതിനിടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ട് ഗവര്‍ണര്‍ ഇന്ന് നിര്‍ണായക തീരുമാനം എടുത്തേക്കുമെന്നാണ് സൂചന. ശശികല പക്ഷത്തിന്റെ നോമിനിയായ പളനി സാമിയെ സര്‍ക്കാര്‍ക്കാറുണ്ടാക്കന്‍ ക്ഷണിക്കാനാണ് സാധ്യത. ഇരുപക്ഷവും കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചിരുന്നു.