നെഞ്ചുവേദന: മന്ത്രി എംഎം മണി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

Posted on: February 16, 2017 9:22 am | Last updated: February 16, 2017 at 9:22 am
SHARE

ആലപ്പുഴ: നെഞ്ചുവേദനയെ തുടര്‍ന്ന് വൈദ്യുതിമന്ത്രി എംഎം മണിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബുധനാഴ്ച രാത്രിയാണ് മന്ത്രിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയാക് ഐസിയുവിലും പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.