Connect with us

Kerala

ലാവ്‌ലിന്‍കേസ് പരിഗണിക്കുന്നത് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി

Published

|

Last Updated

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ ആണ് റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എംആര്‍ അജയന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അജയനെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി വിസമ്മതിച്ചു. കേസ് പരിഗണിക്കുന്നതും വിധിപറയുന്നതും യാന്ത്രികമല്ല. കോടതിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. ഹര്‍ജി എങ്ങനെ തീര്‍പ്പാക്കണമെന്ന് കക്ഷി നിര്‍ദേശിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നിലയങ്ങളുടെ അറ്റകുറ്റപ്പണിയുടെ കരാര്‍ എസ്എന്‍സി ലാവ്‌ലിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് സിബിഐ കേസ്. എന്നാല്‍2013 നവംബര്‍ അഞ്ചിന് ഈ കേസില്‍ പിണറായി അടക്കമുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി വെറുതെവിട്ടു. ഇതിനെതിരെയാണ് സിബിഐ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Latest