ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷനില്‍ യുവാവിന് മര്‍ദനമേറ്റതായി പരാതി

Posted on: February 15, 2017 3:58 pm | Last updated: February 15, 2017 at 3:38 pm
SHARE

ചങ്ങരംകുളം: വാഹനത്തിന്റെ രേഖകള്‍ സ്‌റ്റേഷനിലെത്തിക്കാന്‍ വന്ന യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് പോലീസുകാര്‍ കൂട്ടം ചേര്‍ന്ന് തലിച്ചതച്ചതായി പരാതി.
തൃത്താല സ്വദേശിയും സി പി എം പ്രാദേശിക നേതാവുമായ അനീഷിനെയാണ് നാലോളം പോലീസുകാര്‍ മര്‍ദിച്ചതായി പരാതിപ്പെടുന്നത്.
കഴിഞ്ഞ മാസം അപകടത്തില്‍ പെട്ട സുഹൃത്തിന്റെ വാഹനത്തിന്റെ രേഖകള്‍ പോലീസ് സ്‌റ്റേഷനിലെത്തിക്കാന്‍ സുഹൃത്തിന്റെ പിതാവുമൊത്ത് ചങ്ങരംകുളം പോലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു യുവാവ്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ വന്നതിന് പിഴയടക്കണമെന്ന് പോലീസ് പറഞ്ഞു. പിഴയടച്ചെങ്കിലും ഇതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കഴിഞ്ഞ ജനുവരി 21 നാണ് പന്താവൂരില്‍ വെച്ച് കുമ്പിടി സ്വദേശിയായ ജാബി അമ്പലത്ത് അപകടത്തില്‍ പെട്ടത്.
ഗുരുതരമായി പരുക്കേറ്റ ജാബി കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത്. ജാബി അപകടത്തില്‍ പെട്ട ബൈക്കിന്റെ രേഖകള്‍ ഹാജരാക്കാനാണ് ഇവര്‍ സ്‌റ്റേഷനിലെത്തിയത്. പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഉന്നത പോലീസ് ഉേദ്യാഗസ്ഥര്‍ക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുമെന്ന് അനീഷ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here