പ്രതീക്ഷിച്ച ഒരു സ്ഥലം മാറ്റമാണ്; അസ്വാഭാവികമായി ഒന്നും കാണുന്നില്ല: കലക്ടര്‍ എന്‍ പ്രശാന്ത്

Posted on: February 15, 2017 1:20 pm | Last updated: February 15, 2017 at 1:20 pm
SHARE

കോഴിക്കോട്: രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലം മാറ്റമാണെന്ന് കലക്ടര്‍ എന്‍ പ്രശാന്ത്. കോഴിക്കോട് നിന്നും സ്ഥലം മാറ്റം കിട്ടിയ ശേഷം ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതില്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. സര്‍ക്കാര്‍ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലര്‍ പ്രത്യക്ഷപ്പെട്ടതും കണ്ടു. അതേപ്പറ്റി വിശേഷിച്ചു ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

കോഴിക്കോട്ട് നിന്നുള്ള വിടവാങ്ങല്‍ പോസ്റ്റിനു മുമ്പത്തെ ഒരു ചെറിയ പോസ്റ്റ്. 2015 ഫെബ്രുവരിയില്‍ ഏറ്റെടുത്ത കോഴികോട് കളക്ടര്‍ ജോലിക്ക് വിരാമമാവുകയാണ്. ഇന്ന് കാബിനറ്റ് തീരുമാനം പുറത്ത് വന്നത് മുതല്‍ സുഹൃത്തുക്കളുടെയും അഭ്യുദയ കാംക്ഷികളുടെയും നിരന്തര ഫോണ്‍ കോളുകള്‍ കിട്ടുന്നുണ്ട്. രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലം മാറ്റമാണ്. ഇതില്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. സര്‍ക്കാര്‍ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലര്‍ പ്രത്യക്ഷപ്പെട്ടതും കണ്ടു. അതേപ്പറ്റി വിശേഷിച്ചു ഒന്നും പറയാനില്ല. സര്‍ക്കാര്‍ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതില്‍ വലിയ ഗൂഢാലോചനയൊക്കെ വായിച്ചെടുത്തും പലരും പോസ്റ്റിട്ട് കണ്ടു. അതൊന്നും ശരിയല്ല ബ്രോസ

Life has to move on!

LEAVE A REPLY

Please enter your comment!
Please enter your name here