Connect with us

Gulf

കുവൈത്ത് ആഭ്യന്തര മന്ത്രിയുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തി

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ . സുനില്‍ ജെയിന്‍, കുവൈത്ത് ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അസ്സബാഹുമായി ചര്‍ച്ച നടത്തി.കുവൈത്തിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ അംബാസഡര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.

അബ്ബാസിയ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യക്കാര്‍ക്കെതിരെ നിരന്തരം ആക്രമണമുണ്ടാവുന്നതുള്‍പ്പെടെ കാര്യങ്ങളാണ് അദ്ദേഹം സൂചിപ്പിച്ചത്.
തൊഴില്‍വിപണിയില്‍ വ്യാപക ക്രമീകരണം വരുത്തുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടികളുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമാണ് ഇന്ത്യക്കാര്‍. ഒമ്പതു ലക്ഷമാണ് രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ എണ്ണം.