Connect with us

Gulf

കുവൈത്ത് അടുത്ത വര്ഷം 25 ശതമാനം വിദേശി അധ്യാപകരെ ഒഴിവാക്കും

Published

|

Last Updated

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മേഖല സ്വദേശീവല്‍ക്കരിക്കുക എന്ന നയത്തിന്റെ ഭാഗമായി 2017 / 18 അധ്യായന വര്‍ഷത്തില്‍ 25 ശതമാനം വിദേശി അധ്യാപകരെ പിരിച്ചുവിട്ട്, കുവൈത്തികളെ തല്‍സ്ഥാനത്ത് നിയമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.

സോഷ്യോളജി , ഇന്റഗ്രേറ്റഡ് സയന്‍സ് , ഐ ടി , ഇസ്‌ലാമിക് സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന 450 അധ്യാപകരുടെയും 150 ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നിവരുടെ ലീസ്റ്റ് തയ്യാറാക്കി കഴിഞ്ഞുവെന്നും, അവരുടെ ടെര്‍മിനേഷന്‍ നടപടികള്‍ ആരംഭിച്ചുവെന്നും വ്യക്തമാക്കിയ മന്ത്രാലയം വക്താവ് , ഫയലുകള്‍ പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫാത്തിമ അല്‍കന്തരിക്ക് സമര്‍പ്പിച്ചു കഴിഞ്ഞുവെന്നും, വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ . ഹൈതം അല്‍അതരി അപ്പ്രൂവ് ചെയ്യുന്നതോടെ പ്രാബല്യത്തിലാവുമെന്നും അറിയിച്ചു.

ഇതനുസരിച്ച് 34 വര്‍ഷ സേവനം പൂര്ത്തീകരിച്ച വിദേശി അധ്യാപകഅധ്യാപകേതര ജീവനക്കാരെയാവും ഈ നടപടി ബാധിക്കുക.

Latest