Connect with us

Eranakulam

വൈദ്യുത ക്ഷാമം എത്ര രൂക്ഷമായാലും പവര്‍കട്ട് ഉണ്ടാകില്ല: മന്ത്രി മണി

Published

|

Last Updated

അങ്കമാലി: വൈദ്യുത ക്ഷാമം എത്ര രൂക്ഷമായാലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഇല്ലാതിരിക്കുന്നതിന് പവര്‍കട്ട് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതിനാണ് കെ എസ് ഇ ബി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി എം എം മണി. 6000 കോടി രൂപ നഷ്ടത്തിലാണ് ഇപ്പോള്‍ കെ എസ് ഇ ബി പ്രവര്‍ത്തിക്കുന്നതെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും കെ എസ് ഇ ബിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല.

കഴിഞ്ഞ സര്‍ക്കാറുകളുടെ കാലത്ത് കൂടിയ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നതിനുള്ള ദീര്‍ഘകാല കരാറുകളാണ് ഉണ്ടാക്കിയത്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നതിനുള്ള ദീര്‍ഘകാല കരാറുകള്‍ ഉണ്ടാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി നിന്നുപോയ ചെറുകിട പദ്ധതികള്‍ പുനരുദ്ധരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. കൂടാതെ കാറ്റ് മുഖേനയും ചെറുകിട ജല, സൗരോര്‍ജ പദ്ധതികള്‍ വഴിയും വൈദ്യുതി ഉണ്ടാക്കുവാനുള്ള നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വരെ അനുമതി ലഭിച്ചിട്ടുള്ള അതിരപ്പിള്ളി പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വേണ്ടന്ന് വെച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

---- facebook comment plugin here -----

Latest